IPL 2025: പണ്ട് വലിയ സംഭവമായിരുന്നു, ഇപ്പോൾ അവൻ അടുത്ത പ്രിത്വി ഷാ ആകാനുള്ള മൈൻഡിലാണ്; ഇന്ത്യൻ യുവതാരത്തിനെതിരെ ബാസിത് അലി

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ‌പി‌എൽ) മോശം പ്രകടനത്തിന് ശേഷം മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലി രാജസ്ഥാൻ റോയൽസ് (ആർ‌ആർ) ബാറ്റ്സ്മാൻ യശസ്വി ജയ്‌സ്വാളിന് കർശന മുന്നറിയിപ്പ് നൽകി രംഗത്ത്. സീസണിൽ മോശം തുടക്കമാണ് താരത്തിന് കിട്ടിയത്. ഓപ്പണറായി ഇറങ്ങുന്ന ജയ്‌സ്വാൾ 21.40 ശരാശരിയിലും 127.38 സ്ട്രൈക്ക് റേറ്റിലും 107 റൺസ് മാത്രം ആണ് ഇതുവരെ നേടിയത്.

ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ (ജിടി) ആർ‌ആർ 58 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയ മത്സരത്തിൽ ഏഴ് പന്തിൽ നിന്ന് ആറ് റൺസ് നേടിയാണ് ജയ്‌സ്വാൾ പുറത്തായത്. ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ഗുജറാത്തിന്റെ അർഷാദ് ഖാന്റെ ബൗളിംഗിൽ ഒരു ലോഫ്റ്റ് കട്ട് ഷോട്ട് പരീക്ഷിക്കുന്നതിനിടെ അദ്ദേഹം ഫീൽഡറെ ഡീപ്പിൽ കണ്ടെത്തി പുറത്താക്കുക ആയിരുന്നു.

ഏപ്രിൽ 5 ന് മുള്ളൻപൂരിൽ പഞ്ചാബ് കിംഗ്സിനെതിരെ (പിബികെഎസ്) നടന്ന മത്സരത്തിൽ നേടിയ അർദ്ധസെഞ്ച്വറിയിലൂടെ യുവതാരം പ്രതീക്ഷയുടെ ലക്ഷണങ്ങൾ കാണിച്ചു, പക്ഷേ ജിടിക്കെതിരായ മോശം പ്രകനത്തോടെ അദ്ദേഹം തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്തി. ക്രിക്കറ്റിനോടുള്ള അഭിനിവേശത്തെ സായ് സുദർശനെ ബാസിത് അലി പ്രശംസിച്ചു, അതേസമയം ജയ്‌സ്വാളിന്റെ വിശപ്പ് നഷ്ടം ആയി എന്നും ഇപ്പോള് പ്രിത്വി ഷായുടെ വൈബിലാണ് താരം എന്നും ബാസിത് പറഞ്ഞു.

“ഞാൻ ആദ്യമായി സായ് സുദർശനെ കണ്ടപ്പോൾ, അദ്ദേഹത്തിന് 27 അല്ലെങ്കിൽ 28 വയസ്സ് പ്രായമുണ്ടെന്ന് ഞാൻ കരുതി. പക്ഷേ, അടുത്തിടെ അദ്ദേഹത്തിന്റെ ഒരു അഭിമുഖം കണ്ടപ്പോൾ, അദ്ദേഹത്തിന് 23 അല്ലെങ്കിൽ 24 വയസ്സ് മാത്രമേ ഉള്ളൂ എന്ന് ഞാൻ മനസ്സിലാക്കി. അദ്ദേഹത്തിന്റെ മുഖത്തും കണ്ണുകളിലും ക്രിക്കറ്റ് ഉണ്ട്, അദ്ദേഹം കളിയെ വളരെയധികം സ്നേഹിക്കുന്നുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. അദ്ദേഹത്തിന്റെ ലക്ഷ്യം ഉന്നതിയിലെത്തുക എന്നതാണ്.”

“പക്ഷെ ജയ്‌സ്വാളിനെ നോക്കുക. അവന് ക്രിക്കറ്റിനോട് വിശപ്പും ഇല്ല ദാഹവും ഇല്ല. ഒരു താത്പര്യവും ഇല്ലാതെയാണ് ക്രിക്കറ്റ് കളിക്കുന്നത് എന്ന് തോന്നും. പണ്ട് പ്രിത്വി ഷാ ഇതുപോലെ ആയിരുന്നു. മിടുക്കനായി വന്നിട്ട് പിന്നെ അവൻ ക്രിക്കറ്റ് മറന്നിട്ട മറ്റ് പലതിലും ശ്രദ്ധിക്കാൻ തുടങ്ങി. അതോടെ കരിയർ തീർന്നു. ജയ്‌സ്വാൾ അവനെ മാതൃകയാക്കരുത്.”

ഒരു കാലത്ത് അടുത്ത സച്ചിൻ എന്നൊക്കെ പറഞ്ഞ് എല്ലാവരും പുകഴ്ത്തിയ ഷാ പിന്നെ അലസമായ ജീവിത രീതികളും ക്രിക്കറ്റിന് പുറത്തുള്ള ഇടപെടലുകളും കാരണം ഇപ്പോൾ ഒരു ടീമിലും ഇടമില്ലാത്ത അവസ്ഥയിലാണ് നിൽകുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ