IPL 2025: വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് നിലവാരം ഉള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, വേറെ ഒരാൾ പോലും ആ റേഞ്ചിന്റെ അടുത്ത് എത്തില്ല: ഹർഭജൻ സിംഗ്

2025 ലെ ഐ‌പി‌എൽ ആരംഭിക്കുന്നതിന് മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറ് കളിക്കാരെ ആണ് നിലനിർത്തിയത്. പക്ഷേ നിലവിലെ സീസണിലേക്ക് വന്നാൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരൊറ്റ മത്സരം മാത്രമാണ് ടീം ജയിച്ചത്. രാജസ്ഥാൻ റോയൽസിനെതിരെ മാത്രമാണ് അവരുടെ സീസണിലെ ഏക വിജയം വന്നത്. സുനിൽ നരെയ്ൻ, ആൻഡ്രെ റസ്സൽ, റിങ്കു സിംഗ്, വെങ്കിടേഷ് അയ്യർ, ഹർഷിത് റാണ തുടങ്ങി ടീം പ്രതീക്ഷ വെച്ച എല്ലാ താരങ്ങളും ഇതുവരെ നിരാശപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് പറയാം.

മുംബൈ ഇന്ത്യൻസിനെതിരായ ടീമിന്റെ അവസാന മത്സരത്തിൽ സ്ഥിതി വളരെ മോശമായിരുന്നു. വാങ്കഡെ സ്റ്റേഡിയത്തിൽ ബാറ്റിംഗ് തകർച്ചയ്ക്ക് ശേഷം ടീം മാനേജ്മെന്റ് മനീഷ് പാണ്ഡെയെ ഇംപാക്റ്റ് സബ് ആയി അയയ്ക്കേണ്ടിവന്നു. അദ്ദേഹത്തിന് പോലും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല, ടീം 16.2 ഓവറിൽ 116 റൺസിന് പുറത്തായി. 14 പന്തിൽ 2 ഫോറുകളും 1 സിക്സും ഉൾപ്പെടെ 19 റൺസ് നേടിയ അദ്ദേഹത്തെ അശ്വനി കുമാർ പുറത്താക്കി.

ഇന്ത്യൻ ടീമിൽ മനീഷിനൊപ്പം കളിച്ച ഹർഭജൻ സിംഗ്, താരത്തിന്റെ ഫിറ്റ്നസിനെ പ്രശംസിക്കുകയും വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യുകയും ചെയ്തു. “വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസുമായി പൊരുത്തപ്പെടാൻ കഴിയുന്ന ഒരേയൊരു ക്രിക്കറ്റ് കളിക്കാരൻ മനീഷ് പാണ്ഡെയായിരുന്നു. അദ്ദേഹം ഇപ്പോഴും ഫിറ്റാണ്. സിംബാബ്‌വെയിലേക്കുള്ള ഒരു പര്യടനം ഉൾപ്പെടെ രണ്ട് ടൂറുകളിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇപ്പോൾ ആളുകൾ പറയും ഞാൻ വിരാടിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയെന്ന്, പക്ഷേ വിരാട് ലോകത്തിലെ ഏറ്റവും ഫിറ്റായ ക്രിക്കറ്റ് കളിക്കാരനാണെങ്കിൽ എനിക്ക് എന്തുചെയ്യാൻ കഴിയും? ഫിറ്റ്‌നസിനെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ അദ്ദേഹത്തിന്റെ പേര് പറയണം,” കോഹ്‌ലിയെ അനാവശ്യമായി പ്രശംസിക്കുന്നുവെന്ന് ആരോപിച്ച വിമർശകരെ പരിഹസിച്ചുകൊണ്ട് ഹർഭജൻ പറഞ്ഞു.

2008 മുതൽ മനീഷ് ഐ‌പി‌എൽ കളിക്കുന്നുണ്ടെന്ന് ആകാശ് എല്ലാവരെയും ഓർമ്മിപ്പിച്ചു. “ഇതുവരെയുള്ള എല്ലാ ഐ‌പി‌എൽ പതിപ്പുകളുടെയും ഭാഗമായ നാലാമത്തെ ക്രിക്കറ്റ് കളിക്കാരനാണ് മനീഷ് പാണ്ഡെ. വിരാട് കോഹ്‌ലി, എം‌എസ് ധോണി, രോഹിത് ശർമ്മ എന്നിവരാണ് മറ്റ് മൂന്ന് പേർ,” അദ്ദേഹം പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ