IPL 2025: തോറ്റാലും ആ കാര്യത്തിൽ ഞങ്ങൾ മികവ് കാണിച്ചു, അവരെ കുറ്റം പറയാൻ ഞാൻ സമ്മതിക്കില്ല; മത്സരശേഷം രജത് പട്ടീദാർ പറഞ്ഞത് ഇങ്ങനെ

ഇന്നലെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കളിയുടെ എല്ലാ മേഖലകളിലും പിന്നോട്ട് പോയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഇന്നിംഗ്സ് വെറും 169 റൺസ് മാത്രമേ നേടിയുള്ളൂ. ഗുജറാത്ത് ആകട്ടെ ഒരു ബുദ്ധിമുട്ടും കൂടാതെ 17.5 ഓവറിൽ 8 വിക്കറ്റുകൾ കൈയിലിരിക്കെ ചേസ് പൂർത്തിയാക്കി. രജത് പട്ടീദാറിന്റെ നേതൃത്വത്തിൽ ഉള്ള ബാംഗ്ലൂർ ആകട്ടെ സീസണിലെ രണ്ട് മത്സരങ്ങളിൽ കാണിച്ച മികവിന്റെ ഏഴയലത്ത് എത്തിയില്ല എന്നത് സങ്കടത്തിന് കാരണമായി. ബോളർമാരുടെ മോശം പ്രകടനമാണ് തോൽവി കൂടുതൽ ദയനീയമാക്കിയത്.

എന്നിരുന്നാലും, മത്സരശേഷം സംസാരിച്ചപ്പോൾ ബൗളർമാരെ നായകൻ രജത് വിമർശിച്ചില്ല. മറിച്ച് ഗുജറാത്തിനെതിരെ ഞങ്ങൾ പൊരുതി എന്നാണ് ബാംഗ്ലൂർ പറഞ്ഞത്. ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ, ലിയാം ലിവിംഗ്സ്റ്റൺ എന്നിവരുടെ മൂന്ന് വലിയ വിക്കറ്റുകൾ വീഴ്ത്തി മുൻ ഫ്രാഞ്ചൈസിയായ ബെംഗളൂരുവിനെ പിന്നോട്ട് തള്ളിവിട്ട മുഹമ്മദ് സിറാജ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

“ഞങ്ങൾ 200 റൺസ് നേടാൻ ശ്രമിച്ചില്ല, ഞങ്ങളുടെ ലക്ഷ്യം 190 ആയിരുന്നു. എന്നിരുന്നാലും, തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടത് ഒടുവിൽ ഞങ്ങൾക്ക് തിരിച്ചടിയായി. ഞങ്ങളുടെ ബാറ്റ്സ്മാൻമാരുടെ ഉദ്ദേശം മികച്ചതായിരുന്നു. എന്തായാലും രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് അവർക്ക് എളുപ്പമായിരുന്നില്ല.”

“18-ാം ഓവറിലേക്ക് ബൗളർമാർ മത്സരം നീട്ടിയതിന് അഭിനന്ദനം. ജിതേഷ് ശർമ്മ, ലിയാം ലിവിംഗ്സ്റ്റൺ, ടിം ഡേവിഡ് എന്നിവർ ടീമിനായി മികച്ച രീതിയിൽ ബാറ്റ് ചെയ്തു,” രജത് പട്ടീദർ പറഞ്ഞു.

മൂന്ന് മത്സരങ്ങളിൽ ആർസിബിയുടെ സീസണിലെ ആദ്യ തോൽവിയാണിത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും ചെന്നൈ സൂപ്പർ കിംഗ്‌സിനുമെതിരെ എവേ മത്സരങ്ങളിൽ അവർ ജയിച്ചു കയറി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി