IPL 2025: താനൊക്കെ എവിടുത്തെ ഫിനിഷർ ആടോ, ഹർഷൽ പട്ടേലിനെ കണ്ടാൽ മുട്ടിടിക്കുന്ന ധോണി; കണക്കുകൾ ലജ്ജിപ്പിക്കുന്നത്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും നായകനും ആണ് ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) ക്യാപ്റ്റൻ എം‌എസ് ധോണി. പക്ഷേ ഹർഷൽ പട്ടേലിനെതിരെ അദ്ദേഹത്തിന് തന്റെ വീരസാഹസിക പ്രകടനവും തകർപ്പൻ ഫിനിഷിങ്ങും ഒന്നും കാണാൻ സാധിച്ചിട്ടില്ല. എന്തോ ഹർഷലിന് എതിരെ ബാറ്റ് ചെയ്യുമ്പോൾ ധോണി കളി മറക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

ഐ‌പി‌എല്ലിൽ 5000 ൽ കൂടുതൽ റൺസ് നേടിയ ചുരുക്കം ചില ബാറ്റ്‌സ്‌മാൻമാരിൽ ഒരാളായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാനെ ഹർഷൽ നാല് തവണ പുറത്താക്കിയിട്ടുണ്ട്. വലംകൈയ്യൻ സീമർക്കെതിരെ വെറും 6.3 ശരാശരി മാത്രമേയുള്ളൂ ധോണിക്ക്. ടൂർണമെന്റിലെ ഏതൊരു ബൗളർക്കെതിരെയും ധോണിയുടെ ഏറ്റവും മോശം പ്രകടനം (കുറഞ്ഞത് 30 പന്തുകൾ).

ഇന്നലെ ചെന്നൈയിലെ എം‌എ ചിദംബരം സ്റ്റേഡിയത്തിൽ സൺ‌റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (എസ്‌ആർ‌എച്ച്) 14-ാം ഓവറിൽ തന്റെ 400-ാം ടി20 കളിച്ച ധോണി ബാറ്റിംഗിന് ഇറങ്ങി. ഹർഷലിന്റെ ഷോർട്ട് ഡെലിവറിയിൽ ബാറ്റ് വെച്ച ധോണി ബാക്ക്‌വേർഡ് പോയിന്റിൽ അഭിഷേകിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ 10 പന്തിൽ ഒരു ബൗണ്ടറി സഹിതം 6 റൺ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.

ഐ‌പി‌എല്ലിൽ ഹർഷലിനേക്കാൾ കൂടുതൽ തവണ ധോണിയെ പുറത്താക്കിയത് സഹീർ ഖാനും (7) പ്രഗ്യാൻ ഓജയും (6) മാത്രമാണ്. ചെപ്പോക്കിൽ (8.53 എന്ന ശരാശരിയിൽ 15 വിക്കറ്റുകൾ) മികച്ച റെക്കോർഡുള്ള ഹർഷൽ 4/28 എന്ന പ്രകടനം ഇന്നലെയും കാഴ്ചവെച്ചു. അത്സമയം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി അതിർണായക ജയമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ചെന്നൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കി നിൽക്കെയാണ് ഹൈദരാബാദ് മറികടന്നത്. ചെന്നൈ ബാറ്റർമാർ ഉത്തരവാദിത്വം മറന്നപ്പോൾ ഹൈദരാബാദ് ബാറ്റ്‌സ്മാന്മാർ വളരെ ബുദ്ധിപൂർവ്വം സ്കോർ പിന്തുടരുക ആയിരുന്നു.

Latest Stories

സഹോദരിയെ മർദ്ദിച്ചെന്ന പരാതി; യൂട്യൂബ് വ്‌ളോഗർ ഗ്രീൻഹൗസ് രോഹിത്തിനെതിരെ കേസ്

'സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായി, സിന്ദൂരം മായ്ച്ചവരെ നമ്മൾ മണ്ണിൽ ലയിപ്പിച്ചു'; ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് പ്രധാനമന്ത്രി

'എല്ലാം പരിധികളും ലംഘിക്കുന്നു'; പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ഇഡി നടപടികളില്‍ പൊറുതിമുട്ടി സുപ്രീം കോടതി; തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രിത മദ്യ കോര്‍പ്പറേഷനിലെ ഇഡി നടപടികള്‍ സ്റ്റേ ചെയ്തു

'മിസൈല്‍മാന്‍' ആകാൻ ധനുഷ്; കലാമിന്റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങി ‘ആദിപുരുഷ്’ സംവിധായകൻ

'ഇന്ത്യയുടെ നെഞ്ചിൽ കനൽ കോരിയിട്ട ദിവസം'; രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം

IPL 2025: നീട്ടിവിളിക്കെടാ ഗോട്ട് എന്ന്, അസാധ്യ കണക്കുകളുമായി ജസ്പ്രീത് ബുംറ; ഞെട്ടി ക്രിക്കറ്റ് ലോകം

കൊടുവള്ളിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി

കേരളത്തിലെ ദേശീയ പാത നിർമാണത്തിലെ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘം; റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന് നിതിൻ ഗഡ്‌കരി

കുതിപ്പ് തുടരുന്നു; സ്വര്‍ണവിലയിൽ ഇന്നും വർദ്ധനവ്, പവന് 71800

ലാൽസാറും മമ്മൂട്ടിയും കമൽ ഹാസനും ഒന്നാകുന്നതെങ്ങനെ? ആ പേരിനൊപ്പം എന്റെ പേരും ചേർത്തുവെക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു : കമൽ ഹാസൻ