IPL 2025: എടാ എടാ ഡേവിഡ് മോനെ വന്ന് വന്ന് നീ എനിക്കിട്ടും പണി തരാൻ തുടങ്ങിയോ, വിരാട് കോഹ്‌ലിയെ പ്രാങ്ക് ചെയ്ത് സഹതാരങ്ങൾ; വീഡിയോ കാണാം

ജയ്പൂരിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നേടിയ വിജയത്തിനുശേഷം, ആർസിബി കളിക്കാർ വിരാട് കോഹ്‌ലിയെ കളിയാക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ആർ‌സി‌ബിയുടെ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാനായ ടിം ഡേവിഡ്, കോഹ്‌ലിയുടെ ബാറ്റ് സ്വന്തം കിറ്റ് ബാഗിൽ ഒളിപ്പിച്ചുവെച്ച് ഇതിഹാസ ബാറ്റ്‌സ്മാൻ അത് കണ്ടെത്തുന്നതുവരെ കാത്തുനിൽക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

കോഹ്‌ലി ഡ്രസ്സിംഗ് റൂമിലേക്ക് എത്തിയപ്പോൾ, തന്റെ ഒരു ബാറ്റ് നഷ്ടപ്പെട്ടതായി പെട്ടെന്ന് മനസ്സിലായി. കിറ്റ് ബാഗിൽ ഏഴ് ബാറ്റിന് പകരം ആറിനം മാത്രമേ ഉള്ളു എന്ന് കോഹ്‌ലിക്ക് മനസിലായി. സഹതാരങ്ങളോട് അന്വേഷിച്ചെങ്കിലും ആരും അങ്ങനെ ഒരു ബാറ്റ് കണ്ടില്ല എന്നാണ് പറഞ്ഞത്. ശേഷം സംശയം തോന്നിയതിനാൽ കോഹ്‌ലി സഹതാരങ്ങളുടെ ബാഗുകളും പരിശോധിച്ച് ഒടുവിൽ ടിം ഡേവിഡിന്റെ ബാഗിൽ നിന്ന് ബാറ്റ് കണ്ടെത്തുക ആയിരുന്നു.

പിന്നീട് വീഡിയോയിൽ, ബാറ്റ് നഷ്ടപ്പെട്ടതിനെക്കുറിച്ച് കോഹ്‌ലിക്ക് പ്രത്യേകിച്ച് ആശങ്കയൊന്നും തോന്നിയില്ലെന്ന് ഡേവിഡ് സമ്മതിച്ചു. രാജസ്ഥാനെതിരെ മികച്ചൊരു അർദ്ധസെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവച്ചതിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നും താരം പറഞ്ഞു. ഒടുവിൽ പ്രാങ്ക് വിജയിച്ച സന്തോഷത്തിൽ താരത്തോടൊപ്പം കോഹ്‌ലിയും ചിരിക്കുന്നത് കാണാൻ സാധിക്കും.

രാജസ്ഥാൻ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം ഒൻപത് വിക്കറ്റ് ശേഷിക്കെയാണ് ബെംഗളൂരു മറികടന്നത്. അർദ്ധ സെഞ്ച്വറി നേടിയ ഫിൽ സാൾട്ടും (65) വിരാട് കോഹ്‌ലിയുമാണ് (62*) ബെംഗളൂരുവിന്റെ ജയം അനായാസമാക്കിയത്. ദേവദത്ത് പടിക്കൽ (40*) ഇരുവ‍ർക്കും മികച്ച പിന്തുണ നൽകി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ