IPL 2025: ബവുമ ചേട്ടാ അങ്ങനെ ആ റെക്കോഡ് ഒറ്റക്ക് വിഴുങ്ങേണ്ട, അതുല്യ നേട്ടത്തിൽ സൗത്താഫ്രിക്കൻ താരത്തിനൊപ്പം സൂര്യകുമാർ യാദവ്; അടുത്ത മത്സരത്തിൽ അത് സംഭവിച്ചാൽ ചരിത്രം

“ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാനാണ് സൂര്യകുമാർ യാദവ്” ഇങ്ങനെ ആരെങ്കിലും പറഞ്ഞാൽ നിലവിലെ അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണുന്ന ആർക്കും തന്നെ ഒരു എതിർപ്പും ഉണ്ടാകാൻ സാധ്യത ഇല്ല. കഴിഞ്ഞ അഞ്ച് വർഷമായി മുംബൈ ഇന്ത്യൻസിനായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് അദ്ദേഹം. 2025 ലെ ഐപിഎല്ലിലും തകർപ്പൻ പ്രകടനം നടത്തുന്ന അദ്ദേഹം ഇന്നലെ ഡൽഹിക്ക് എതിരായ മത്സരത്തിൽ ടീമിന് ഏറ്റവും ആവശ്യം ഉള്ളപ്പോൾ, പൂർണ മികവിലേക്ക് എത്തുക ആയിരുന്നു.

ഇതോടെ, ടി20യിൽ തുടർച്ചയായി 13 തവണ 25 ൽ കൂടുതൽ റൺസ് നേടിയ ടെംബ ബവുമയുടെ റെക്കോർഡിനൊപ്പം അദ്ദേഹം എത്തി. 36 പന്തിൽ നിന്ന് അർദ്ധശതകം തികച്ച അദ്ദേഹം മറുവശത്ത് വിക്കറ്റുകൾ വീണിട്ടും മുംബൈയെ വാങ്കഡെയിൽ മുന്നോട്ട് നയിച്ചു. അവസാന ഓവറുകളിൽ എത്തിയപ്പോൾ ടോപ് ഗിയറിൽ കളിച്ച സൂര്യ ഡൽഹി ബോളർമാർക്ക് വയറുനിറയെ കൊടുത്തു 43 പന്തിൽ നിന്ന് 73 റൺസ് നേടി മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ചു.

2019 നും 2020 നും ഇടയിൽ ടെംബ ബവുമ ആ റെക്കോർഡ് സൃഷ്ടിക്കുക ആയിരുന്നു. അതേസമയം ലിസ്റ്റിൽ പിന്നാലെ വരുന്ന ബ്രാഡ് ഹോഡ്ജ്, ജാക്വസ് റുഡോൾഫ്, കുമാർ സംഗക്കാര, ക്രിസ് ലിൻ, കൈൽ മേയേഴ്‌സ് എന്നീ താരങ്ങൾ തുടർച്ചയായി 11 തവണ 25 ൽ കൂടുതൽ റൺസ് നേടിയിട്ടുണ്ട്.

ടി20യിൽ തുടർച്ചയായി ഏറ്റവും കൂടുതൽ 25 അല്ലെങ്കിൽ അതിൽ കൂടുതൽ സ്കോറുകൾ നേടിയ കളിക്കാർ:

13* – സൂര്യകുമാർ യാദവ്, 2025
13 – ടെംബ ബവുമ, 2019 – 2020
11 – ബ്രാഡ് ഹോഡ്ജ്, 2005 – 2007
11 – ജാക്വസ് റുഡോൾഫ്, 2014 – 2015
11 – കുമാർ സംഗക്കാര, 2015
11 – ക്രിസ് ലിൻ, 2023 – 2024
11 – കൈൽ മേയേഴ്‌സ്, 2024

സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെ ഒരു ഘട്ടത്തിൽ 160 പോലും നേടാൻ പാടുപെടുന്ന സമയത്ത് 180 ലെത്തിച്ചത്. ഐപിഎൽ 2025 ലെ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഇതോടെ SKY മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു, ഇപ്പോൾ 13 മത്സരങ്ങളിൽ നിന്ന് 583 റൺസ് നേടിയിട്ടുണ്ട്. എന്തായാലും ഡൽഹിയെ 59 റൺസിന് തോൽപ്പിച്ച് മുംബൈ പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്തു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി