IPL 2025: ഇത്ര ചീപ്പാണോ മിസ്റ്റർ ഗിൽ നിങ്ങൾ, പന്തിനോടുള്ള മോശം പെരുമാറ്റത്തിൽ താരത്തിനെതിരെ ആരാധകരോക്ഷം; വീഡിയോ കാണാം

മിച്ചൽ മാർഷിന്റെ ഐപിഎൽ കന്നി സെഞ്ച്വറി മികവിൽ , ഗുജറാത്ത് ടൈറ്റൻസിനെതിരെ വ്യാഴാഴ്ച അഹമ്മദാബാദിൽ 33 റൺസിന്റെ വിജയത്തോടെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് തുടർച്ചയായ നാല് മത്സരങ്ങളുടെ തോൽവിയിൽ നിന്ന് കരകയറി ആശ്വാസ ജയം സ്വന്തമാക്കി. എന്നാൽ മത്സരം മാർഷിനും ലഖ്‌നൗവിനും നല്ല ഓർമ്മകൾ സമ്മാനിച്ചു എങ്കിലും, മത്സരത്തിന് ശേഷമുള്ള ശുഭ്മാൻ ഗില്ലും ഋഷഭ് പന്തും തമ്മിലുള്ള സംസാര രീതികൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി.

ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന സംഭവത്തിൽ, പതിവ് ഹസ്തദാനം നടത്തുന്നതിനിടെ പരാജയപ്പെട്ട സങ്കടത്തിൽ ഇറങ്ങി വന്ന ഗിൽ പന്തിനെ നൈസായി ഒഴിവാക്കുക ആയിരുന്നു എന്ന് വിഡിയോയിൽ നിന്ന് വ്യക്തമാണ്. കൈ കൊടുത്ത ശേഷം ഇന്ത്യൻ ടീമിലെ തന്റെ സഹതാരത്തോട് സംസാരിക്കാൻ തുടങ്ങിയ പന്തിനെ കേൾക്കാതെ ഗിൽ മുന്നോട്ട് പോകുന്ന വീഡിയോ ഇപ്പോൾ ചർച്ചയാകുന്നു.

എന്തിനാണ് ഇത്ര അഹങ്കാരം, പന്തിനോടുള്ള പെരുമാറ്റം ശരിയായില്ല, തുടങ്ങി നിരവധി അഭിപ്രായങ്ങളും ഇപ്പോൾ വരുന്നുണ്ട്. എന്തായാലും ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ഗിൽ ഇന്നലെയും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. അതേസമയം പന്ത് സീസണിൽ ഉടനീളം നിരാശപ്പെടുത്തി എങ്കിലും ഇന്നലെ ലക്നൗ ബാറ്റിംഗിൽ ഫിനിഷിങ് സംഭാവന നൽകി തിളങ്ങി.

ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ആകാൻ ഗില്ലിനൊപ്പം മത്സരിക്കുന്ന പ്രധാന താരം പന്ത് ആണ് എന്നുള്ളതും ശ്രദ്ധിക്കണം.

Latest Stories

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌