ഐപിഎൽ 2024 : ചരിത്രത്തിനരികെ വിരാട് കോഹ്‌ലി, ഇനി 132 റൺ അകലെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം

ഇന്ത്യൻ ബാറ്റിംഗ് താരം വിരാട് കോഹ്‌ലി ഇന്ന് രാത്രി ചരിത്രം കുറിക്കാനാണ് ഇറങ്ങുന്നത്. ഇന്ത്യയുടെയും റോയൽ ചലഞ്ചേഴ്‌സിൻ്റെയും മുൻ നായകൻ മുമ്പ് മുമ്പ് ആരും സ്വന്തമാക്കിയിട്ടില്ലാത്ത അല്ലെങ്കിൽ ഇനി ഒരിക്കലും തന്നെ മറികടക്കാൻ സാധ്യതയില്ല ഒരു റെക്കോഡ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. നിലവിൽ ഓറഞ്ച് ക്യാപ് ഓട്ടത്തിൽ കോഹ്‌ലി റിയാൻ പരാഗിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്.

3 മാസത്തെ പിതൃത്വ അവധി കഴിഞ്ഞ് അടുത്തിടെ തിരിച്ചെത്തിയ വിരാട് കോഹ്‌ലി മികച്ച ഫോമിലാണ്. സിഎസ്‌കെയ്‌ക്കെതിരായ സീസണിലെ തൻ്റെ ആദ്യ മത്സരത്തിൽ 21 റൺസ് മാത്രമാണ് കോഹ്‌ലി നേടിയത്. എന്നിരുന്നാലും, പഞ്ചാബ് കിംഗ്‌സിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും എതിരായ അടുത്ത രണ്ട് മത്സരങ്ങളിൽ അദ്ദേഹം നന്നായി ബാറ്റ് ചെയ്തു.

പഞ്ചാബിനെതിരായ ആദ്യ മത്സരത്തിൽ ആർസിബി വിജയിക്കുമ്പോൾ കോലി 77 റൺസ് നേടിയിരുന്നു. കെകെആറിനോട് ഉള്ള അടുത്ത മത്സരത്തിലെ തോൽ‌വിയിൽ അദ്ദേഹം 83 റൺസ് നേടിയിരുന്നു. ഏപ്രിൽ രണ്ടിന് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ 132 റൺസ് നേടിയാൽ ഒരു ടീമിന് വേണ്ടി 8000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റർ എന്ന റെക്കോർഡ് സ്വന്തമാക്കും.

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഒരിക്കലും ഈ നേട്ടം ആരും കൈവരിച്ചിട്ടില്ല എന്നതിനാൽ തന്നെ ആ നേട്ടത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്