IPL 2024: ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ വിനാശകരമായ ജോഡി അവരാണ്, അവന്മാരെ ജയിക്കാൻ ആർക്കും സാധിക്കില്ല: സുനിൽ ഗവാസ്‌കർ

മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കറിന് ഐപിഎല്ലിൽ വിനാശകരമായ ജോഡി (ബാറ്റിങ് പെയർ ) ഏതെന്നുള്ള ചോദ്യത്തിന് ഉത്തരവുമായി വന്നിരിക്കുകയാണ്. ഐപിഎൽ 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെ ആന്ദ്രെ റസ്സലും റിങ്കു സിംഗും തുടർച്ചയായി ബൗണ്ടറികളും സിക്‌സും അടിച്ചുകൊണ്ടിരുന്ന സമയത്താണ് താരം ഈ ചോദ്യം നേരിടേണ്ടതായി വന്നത്.

രണ്ടു താരങ്ങളും ചേർന്ന് ആ സമയത്ത് ഡൽഹിയെ തകർത്തെറിയുക ആയിരുന്നു. കമൻ്ററി ബോക്‌സിലുണ്ടായിരുന്ന ഗവാസ്‌കറിനോട് ഇവർ രണ്ടുപേരും ഏറ്റവും വിനാശകരമായ ജോഡികളാണോ അതോ മറ്റാരെങ്കിലും ആണോ എന്ന ചോദ്യത്തിനാണ് ഇന്ത്യൻ ഇതിഹാസം തന്റെ അഭിപ്രായവും പറഞ്ഞത്.

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി കളിക്കുന്ന വിരാട് കോഹ്‌ലിയുടെയും ഗ്ലെൻ മാക്‌സ്‌വെല്ലിൻ്റെയും പേരുകൾ ഇതിഹാസ താരം പെട്ടെന്ന് എടുത്തു. “വിരാട് കോഹ്‌ലിക്കും ഗ്ലെൻ മാക്‌സ്‌വെല്ലിനും എതിരാളികളെ അടിച്ചുപറത്താനും ആധിപത്യം സ്ഥാപിക്കാനും വളരെ എളുപ്പത്തിൽ തന്നെ സാധിക്കും ” ഇതിഹാസം തന്റെ അഭിപ്രായം പറഞ്ഞു.

“വിരാട് കോഹ്‌ലിയും ഗ്ലെൻ മാക്‌സ്‌വെല്ലും ശരിയായ ക്രിക്കറ്റ് ഷോട്ടുകൾ കളിക്കുന്നു, അതേസമയം റിങ്കുവും റസ്സലും തങ്ങളുടെ റൺസ് നേടുന്നതിന് അസാധാരണമായ സ്‌ട്രോക്കുകളെ ആശ്രയിക്കുന്നു,” ഗവാസ്‌കർ പറഞ്ഞു. അതേസമയം പതിനേഴാം സീസണിൽ ഏറ്റവും കൂടുതൽ റൺ നേടിയ പട്ടികയിൽ കോഹ്‌ലി മുന്നിൽ ഉണ്ടെങ്കിലും അദ്ദേഹം ഇതുവരെ ഗ്ലെൻ മാക്‌സ്‌വെല്ലിനൊപ്പം കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല . മറുവശത്ത്, മറ്റ് ബാറ്റർമാരുടെ മിന്നുന്ന പ്രകടനം കാരണം റിങ്കുവിനും റസ്സലിനും രണ്ട് മത്സരങ്ങളിൽ ഒരുമിച്ച് ധാരാളം പന്തുകൾ നേരിടാൻ അവസരം നൽകിയിട്ടില്ല.

Latest Stories

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍