IPL 2024: ആ ടീമിൽ എക്സ് ഫാക്ടർ താരങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്, എല്ലാവരും അവരെ ഭയക്കണം; ലീഗിലെ സൂപ്പർ ടീമിനെക്കുറിച്ച് രോഹൻ ഗവാസ്‌കർ

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റതിന് ശേഷം മുംബൈ ഇന്ത്യൻസ് അടുത്ത രണ്ട് മത്സരങ്ങളും ജയിച്ച് വിജയവഴിയിൽ എത്തുക ആയിരുന്നു. അഞ്ച് തവണ ചാമ്പ്യൻമാരായ ടീം ആദ്യ മൂന്ന് മത്സരങ്ങളിൽ ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് ടീമുകളോട് പരാജയം ഏറ്റുവാങ്ങുക ആയിരുന്നു. എന്നിരുന്നാലും, ഡൽഹി ക്യാപിറ്റൽസിനും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനുമെതിരെ മത്സരത്തോടെ മുംബൈ ട്രാക്കിൽ എത്തിക്കുക ആയിരുന്നു. ആർസിബിക്കെതിരായ മത്സരത്തിൽ വാങ്കഡെയിൽ 197 റൺസ് വിജയലക്ഷ്യം 15.3 ഓവറിൽ ആതിഥേയർ പൂർത്തിയാക്കി.

അഞ്ച് വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുംറ തൻ്റെ റോൾ മികച്ച രീതിയിൽ നിർവഹിച്ചു. ഇഷാൻ കിഷനും സൂര്യകുമാർ യാദവും നേടിയ ആക്രമണോത്സുകമായ അർദ്ധ സെഞ്ചുറികൾ മത്സരത്തിലെ മുംബൈ വിജയം എളുപ്പമാക്കാൻ സഹായിച്ചു . അഞ്ച് കളികളിൽ നിന്ന് നാല് പോയിൻ്റുള്ള മുംബൈ ഇപ്പോൾ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം അപകടകരമാകുന്നത് എന്തുകൊണ്ടാണെന്ന് മുൻ ഇന്ത്യൻ താരം രോഹൻ ഗവാസ്‌കർ ഉയർത്തിക്കാട്ടി.

“നിങ്ങൾ മറ്റ് ടീമുകളെ നോക്കുകയാണെങ്കിൽ, അവർക്ക് ടീമിൽ ഒരു എക്സ്-ഫാക്ടർ പ്ലെയർ ഉണ്ട്. നിങ്ങൾ മുംബൈ ഇന്ത്യൻസുമായി താരതമ്യം ചെയ്താൽ, അവർ ആറോ ഏഴോ എക്സ്-ഫാക്ടർ കളിക്കാരാണ്. അവരിൽ ഒരാളാണ് ജസ്പ്രീത് ബുംറ. അവരുടെ ബൗളിംഗ് നിരയിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം.

“അവരുടെ ബാറ്റിംഗ് നിരയിൽ നിറയെ എക്‌സ് ഫാക്ടർ കളിക്കാരാണ്. രോഹിത് ശർമ്മ, ഇഷാൻ കിഷൻ എന്നിവരിൽ നിന്നാണ് നിങ്ങൾ ആരംഭിക്കുന്നത്. ശേഷം സൂര്യകുമാർ യാദവ് തിലക് വർമ്മ എന്നിവരുണ്ട്. ടിം ഡേവിഡും റൊമാരിയോ ഷെപ്പേർഡും പിന്നാലെ എത്തുന്നു. ഇതിൽ കുറച്ച് പേരുകൾ നിങ്ങൾക്ക് ഒഴിവാകാം. ആർസിബിക്കെതിരെ അവർ ചെയ്തത് നോക്കൂ. രോഹിത് രേഖപ്പെടുത്തിയ 158 ആണ് മുംബൈയുടെ ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റ്. അവർക്ക് നീണ്ട ബാറ്റിംഗ് ലൈനപ്പ് ഉണ്ട്, അവർ മുന്നേറി കഴിഞ്ഞാൽ മുംബൈയെ തോൽപ്പിക്കുക പ്രയാസമാണ്, ”അദ്ദേഹം ക്രിക്ക്ബസിൽ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി