ഐപിഎല്‍ 2024: ആരാധകര്‍ക്ക് ഞെട്ടല്‍, വിരമിക്കല്‍ പ്രഖ്യാപിച്ച് ടൈറ്റന്‍സ് താരം

ഐപിഎല്‍ 2024 ലെ പ്രാരംഭ മത്സരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയച്ചതിന് പിന്നാലെ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യൂ വെയ്ഡ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പെര്‍ത്തില്‍ ടാസ്മാനിയയും വെസ്റ്റേണ്‍ ഓസ്ട്രേലിയയും തമ്മിലുള്ള ഷെഫീല്‍ഡ് ഷീല്‍ഡ് ഫൈനലാണ് മാത്യു വെയ്ഡിന്റെ അവസാന റെഡ്-ബോള്‍ ഗെയിം.

2007സാണ് വെയ്ഡ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 165 മത്സരങ്ങളില്‍ നിന്നായി 19 സെഞ്ച്വറികളും 54 അര്‍ധസെഞ്ച്വറികളും സഹിതം 40.81 ശരാശരിയില്‍ 9183 റണ്‍സ് അദ്ദേഹം നേടി. തന്റെ ഫസ്റ്റ് ക്ലാസ് കരിയറില്‍ ബാറ്റിംഗ് മികവിനൊപ്പം 442 ക്യാച്ചുകളും 21 സ്റ്റംപിംഗുകളും അദ്ദേഹം നേടിയിട്ടുണ്ട്.

2012 നും 2021 നും ഇടയില്‍ ഓസ്ട്രേലിയയ്ക്കായി 36 ടെസ്റ്റുകള്‍ കളിച്ച താരം നാല് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 29.87 ശരാശരിയില്‍ 1613 റണ്‍സ് നേടി. ഇംഗ്ലണ്ടിനെതിരായ 2019 ലെ ആഷസ് പരമ്പരയിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനം നടന്നത്, അവിടെ അദ്ദേഹം രണ്ട് സെഞ്ച്വറികള്‍ നേടി.

ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് വെയ്ഡ്. മാര്‍ച്ച് 25 ന് മുംബൈ ഇന്ത്യന്‍സിനെതിരായാണ് ടൈറ്റന്‍സിന്റെ ആദ്യ മത്സരം. താരം എന്ന് ടീമിനൊപ്പം ചേരുമെന്നുള്ള കാര്യം അനിശ്ചിതത്വത്തിലാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി