ഐപിഎല്‍ 2024: ചെക്കന്‍ സ്‌കെച്ച് ചെയ്തിട്ടുണ്ട്, ഇതിനുള്ള മറുപടി പലിശ സഹിതം കൊടുക്കും, അതാണ് മലയാളികളുടെ ശീലവും

പണ്ട് നിലമ്പൂര്‍ കാട്ടില്‍ കൂടെ വൈകുന്നേരം ഗേറ്റ് അടയ്ക്കുന്നതിനു തൊട്ടു മുന്‍പ് മൃഗങ്ങളെ കാണാനുള്ള കൗതുകം മൂത്ത് മൈസൂറിനു ഒരു ട്രാവല്‍ ചെയ്യാമെന്ന് വെച്ചു. അന്നു മനസിലുള്ളത് കുറച്ചു മാനുകള്‍.. അല്ലേല്‍ ഒരു കാട്ടുപോത്ത് ഇതൊക്കെയാരിക്കും കാണുക എന്നായിരുന്നു.. ആ യാത്രയെയും.. ആ കാട്ടു വഴികളെയും. കുറച്ചു കണ്ടതിനാലാവാം.. ഏറെക്കുറെ കാട്ടുവഴിയുടെ നടുകെത്തിയപ്പോള്‍.. റോഡിനു നടുവിലൊരു കരിമ്പാറ..

അതെ വളരെ അനായാസമായി കടന്നുപോകുമെന്ന് കരുതിയ ആ കാട്ടുവഴിയുടെ നടുവില്‍ നല്ല ഒത്ത ലക്ഷണമുള്ള ഒറ്റയാന്‍.. അതിന്റെ നോട്ടം… പിന്നീടുള്ള കുതിപ്പും… അതിനു ശേഷമുള്ള ഞങ്ങളുടെ കിതപ്പും… അതാണ് എനിക്കിന്നത്തെ രാജസ്ഥാന്റെ കളി കണ്ടപ്പോള്‍ ഓര്‍മ വന്നത്..

കളിയുടെ തുടക്കം മുതല്‍ ആദ്യ 20 ഓവര്‍ ദില്ലി വാലാ ടീംസുകള്‍ അടക്കി വാണപ്പോള്‍ ഞാനുമോര്‍ത്തു.. നമുക്കുമുണ്ടല്ലോ ജോസേട്ടനും ജയിസുവും.. പക്ഷെ രണ്ടാം പകുതിയില്‍ കാര്യങ്ങളൊക്കെ ഏറെക്കുറെ ആദ്യ രണ്ട് ഓവറില്‍ എതിര്‍ ടീമിന് അനുകൂലമായ സാഹചര്യം… ആദ്യ ഓവറില്‍ 7/1… അടുത്ത ഓവറില്‍ ഇശാന്തിന്റെ ഓവറില്‍ ബറ്റ്‌ലര്‍ക്കു എടുക്കാന്‍ സാധിച്ചത് രണ്ടു റണ്‍സും… ഇവിടാണ് ഞാന്‍ പറഞ്ഞ ഒറ്റയാന്റെ വരവ്…ദി സഞ്ജു സാംസണ്‍… ..

പിന്നീട് അവിടെ നടന്നതെല്ലാം ഒരു ശരാശരി ക്രിക്കറ്റ് പ്രേമികള്‍ക്കു മുഷ്ടി ചുരുട്ടാന്‍ പറ്റിയ ഒരു ഇന്നിങ്‌സായിരുന്നു…തന്റെ കൈകളിലെ പേശികള്‍ക് എത്രത്തോളം ശക്തിയുണ്ടെന്നു കാണിക്കുവാനുള്ള സമയമാരുന്നു അത് … ഒരു നായകന്റെ എല്ലാ ഗുണങ്ങളും നിറഞ്ഞ… മുകളില്‍ പറഞ്ഞതുപോലെ ലക്ഷണമൊത്ത ആടിത്തിമിര്‍ക്കല്‍… ലോവര്‍ സ്റ്റാന്‍ഡില്‍ നിന്നുള്ള അതി സുന്ദരമായ ലോഫ്റ്റുകള്‍..ഓഫ് സൈഡില്‍ കൊതിപ്പിക്കുന്ന ടൈമിംഗ്കളാല്‍ സുന്ദരമായ ഷോട്ടുകള്‍ പായുമ്പോള്‍ സ്‌ക്രീനില്‍ എഴുതി കാണിച്ചത് അതിലും മനോഹരമായ വാക്കുകള്‍ ‘SNIPER SAMSON.’

കാണികളും എതിര്‍ ടീമുകളും..ഒരേ സമയം ആസ്വദിക്കുകയും പേടിക്കുകയും ചെയ്ത നിമിഷങ്ങള്‍… ഒപ്പം പൊരുതാന്‍ ശുഭവും കൂടിയപ്പോള്‍ ദില്ലിയുടെ കൈകളിരുന്ന കളികള്‍ വഴുതി പോവ്വാന്‍ തുടങ്ങിയിരുന്നു… പക്ഷെ തേര്‍ഡ് അമ്പയറിന്റെ അങ്ങേയറ്റം തേര്‍ഡ് റേറ്റ് വിധിയെഴുത്തില്‍ വീണത് സഞ്ജു എന്ന വിജയത്തിലേക്കു കുതിച്ചുകൊണ്ടിരുന്ന പടനായകനാരുന്നു…

ഇത്രയും ടെക്നോളജിയുടെ സഹായമുള്ള സമയത്ത് ഇതുപോലൊരു തെറ്റ് അവരുടെ സൈഡില്‍ നിന്ന്.. അത് കളിയുടെ ക്രൂഷ്യല്‍ സമയത്ത്.. അതായിരുന്നു കളിയുടെ വിധി നിര്‍ണയിച്ചത്. ഈ തോല്‍വിയില്‍ തലതാഴ്‌ത്തേണ്ട കാര്യമില്ല സഞ്ജു.. സത്യസന്ധമായി നീ പൊരുതി.. ജയിക്കാനായി തന്നെയാരുന്നു ഉദ്ദേശമെന്നു സഞ്ജുവിന്റെ ശരീര ഭാഷയില്‍ ഉണ്ടായിരുന്നു. പക്ഷെ ചരിത്രങ്ങളിലെ വീരന്മാരെല്ലാം വീണത് പുറകില്‍ നിന്നുള്ള ചതിയില്‍ നിന്നാണ്.. പല അജണ്ടകളുടെയും ഭാഗമായി തിരക്കു കൂട്ടിയുള്ള ഈ വിധി അതിനുദാഹരണമാണ്. പ്രത്യേകിച്ചും ഡല്‍ഹിക്കെതിരെയാവുമ്പോള്‍.

ഇനിയുള്ള കളികളില്‍ ഇതുപോലെ പ്രകടനം കാഴ്ചവെച്ചാല്‍ പ്രഥമ കീപ്പറെന്ന സ്ഥാനം ഒരുപക്ഷെ കണ്ണടച്ച് സഞ്ജുവിന്റെ കൈയില്‍ കൊടുക്കേണ്ടി വരും. ഒരു പക്ഷെ ആ വിധി മറിച്ചായിരുന്നു സംഭവിച്ചിരുന്നതെങ്കില്‍. അതൊരു സിക്‌സ് ഉം ഇനിയുള്ള പന്തുകള്‍ ഏതൊക്കെ സ്റ്റാന്റുകളില്‍ പതിയണമെന്ന് സഞ്ജു തീരുമാനിച്ചേനെ. കളി തോല്പിച്ചത് തുരുമ്പെടുത്ത അമ്പയറുടെ വിധികളാണ്.. അതുപോലെ അതിനു ശേഷമുള്ള വൈഡുകള്‍ റിവ്യൂ കൊടുക്കോമ്പോഴും ‘യെഹ് ദില്ലി ഹേയ് മേരി ജാന്‍ ‘ എന്ന് അന്വര്‍ത്ഥമാക്കുന്ന വിധികള്‍…

പക്ഷെ ഇതൊക്കെ ചെക്കന്‍ സ്‌കെച്ച് ചെയ്തിട്ടുണ്ട്. ഇനി മിച്ചമുള്ള കളികളില്‍ ഇതിനുള്ള മറുപടി പലിശ സഹിതം…
അതാണ് നമ്മള്‍ മലയാളികളുടെ ശീലം… കൊടുക്കും.. അതവന്‍ മനസില്‍ കരുതിയുറപ്പിച്ചിട്ടുണ്ട്….

എഴുത്ത്: ജിബിന്‍ തോമസ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

പ്രിയദര്‍ശന്‍ സിനിമ ഉപേക്ഷിച്ച് പരേഷ് റാവല്‍; 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍, 'ഹേരാ ഫേരി 3' വിവാദത്തില്‍

IPL 2025: ചെന്നൈക്ക് ഈ സീസണില്‍ സംഭവിച്ച ഒരേയൊരു നല്ല കാര്യം അവന്റെ വരവാണ്, ആ താരം ഇല്ലായിരുന്നെങ്കില്‍ ധോണിയുടെ ടീം വിയര്‍ത്തേനെ, സിഎസ്‌കെ താരത്തെ പുകഴ്ത്തി നെറ്റിസണ്‍സ്

വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലേർട്ട്

ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഇസ്രായേലിന് മേല്‍ മോദി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം; പലസ്തീന്‍ രാഷ്ട്രത്തിനായി സിപിഎം നിലകൊള്ളും; പിന്തുണച്ച് പിബി

IPL 2025: സഞ്ജുവിന്റെ ആ മണ്ടത്തരം പിഎച്ച്ഡി തീസിസിനായി പഠിക്കണം, രാജസ്ഥാൻ നായകനെതിരെ ദോഡ ഗണേഷ്; പറഞ്ഞത് ഇങ്ങനെ

IPL 2025: അവനെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല, എന്തൊരു ബാറ്റിങ്ങാണ് കാഴ്ചവയ്ക്കുന്നത്‌, രാജസ്ഥാന്‍ സൂപ്പര്‍താരത്തിനെ പുകഴ്ത്തി സഞ്ജു സാംസണ്‍

ഓപ്പറേഷൻ സിന്ദൂർ ലോകത്തോട് വിശദീകരിക്കാൻ ഇന്ത്യ; ആദ്യ മൂന്ന് സംഘങ്ങൾ ഇന്ന് പുറപ്പെടും

IPL 2025: പുതിയ വിദ്യ പഠിച്ചപ്പോൾ പഴയത് നീ മറന്നു, അന്ന് തുടങ്ങി പതനം; ചെന്നൈ സൂപ്പർ കിങ്സിന്റെ മോശം പ്രകടനത്തിന് സൂപ്പർ താരത്തെ ട്രോളി ഹർഭജൻ സിങ്; പറഞ്ഞത് ഇങ്ങനെ

ലാലേട്ടന്റെ കാരവാന് ചുറ്റും ഇപ്പോള്‍ ബോളിവുഡ് നിര്‍മ്മാതാക്കളാണ്.. ആ റെക്കോര്‍ഡുകള്‍ അടുത്തൊന്നും ആരും മറികടക്കില്ല: ഷറഫുദ്ദീന്‍

50 രൂപ ശമ്പളത്തില്‍ തുടങ്ങി, 41 വര്‍ഷത്തോളം കുഞ്ഞുങ്ങള്‍ക്കൊപ്പം.. ആരും ഏറ്റെടുക്കാന്‍ മടിക്കുന്ന ജോലി..; അമ്മയെ കുറിച്ച് വിജിലേഷ്