IPL 2024: കോഹ്‌ലിയെ കളിയാക്കി രാജസ്ഥാൻ റോയൽസിന്റെ ട്വീറ്റ്, നിമിഷങ്ങൾക്കകം ഏറ്റെടുത്ത് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ ഫ്രാഞ്ചൈസി നാലാം തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ കളിയാക്കളുമായി ആരാധകർ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുകയാണ്. ആർസിബി ഉയർത്തിയ 183 റൺസ് അഞ്ച് പന്ത് ബാക്കിനിൽക്കേ നാല് മാത്രം വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. സഞ്ജു 42 ബോളിൽ 69 റൺസിൽ പുറത്തായപ്പോൾ ബട്‍ലർ 58 പന്തിൽ 100* റൺസുമായി പുറത്താവാതെ നിന്നു. കോഹ്‌ലിയുടെ സെഞ്ച്വറി മികവിലാണ് ആർസിബി പൊരുതാവുന്ന സ്കോർ ഉയർത്തിയത്. ഇത്രയും സ്കോർ ഉയർത്തിയിട്ടും ജയിക്കാൻ സാധിക്കാത്ത ആർസിബിയുടെ മോശം ബോളിങ്ങിനെതിരെ മുഹമ്മദ് കൈഫ് ആഞ്ഞടിച്ചു.

സെഞ്ച്വറി നേടിയെങ്കിലും കോഹ്‌ലിയുടെ ഇന്നിങ്സിന് നല്ല രീതിയിൽ ഉള്ള കളിയാക്കലുകൾ വരുന്നുണ്ട്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിക്ക് വിമർശനങ്ങൾ ഉയരുമ്പോൾ താരത്തിന്റെ പ്രകടനം കൂടി ഇല്ലെങ്കിൽ എന്താണ് ആർസിബിയുടെ അവസ്ഥ എന്നാണ് ആരാധകർ ചിന്തിക്കുന്നത്.

അർധസെഞ്ചുറികളുമായി സഞ്ജു സാംസണും ജോസ് ബട്ട്‌ലറും ചേർന്ന് രാജസ്ഥാൻ റോയൽസ് ആർസിബിയുടെ 183 റൺസ് പിന്തുടർന്നപ്പോൾ, രാജസ്ഥാൻ റോയൽസിൻ്റെ സോഷ്യൽ മീഡിയ ടീം കോഹ്‌ലിയെ കളിയാക്കി. അവരുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു: “200+ സാധ്യമായ ഒരു ദിവസം 184 റൺ വളരെ നല്ല സ്കോറാണ്.”

കോഹ്‌ലി സ്ലോ ഇന്നിംഗ്സ് കളിക്കാതെ വേഗം കൂട്ടിയിരുനെങ്കിൽ ആർസിബി 200 അപ്പുറമൊരു സ്കോർ സ്വന്തമാക്കും എന്നാണ് ചിലർ പ്രതികരണമായി പറയുന്ന കാര്യം. ടോസ് നേടിയ സഞ്ജു സാംസൺ ആർസിബിയെ ആദ്യം ബാറ്റ് ചെയ്യാൻ ക്ഷണിച്ചു. ഓപ്പണിംഗ് വിക്കറ്റിൽ കോഹ്‌ലിയും ഫാഫ് ഡു പ്ലെസിസും ചേർന്ന് 125 റൺസ് കൂട്ടിച്ചേർത്തു. 74 പന്തിൽ 12 ഫോറും 4 സിക്‌സും സഹിതമാണ് വിരാടിൻ്റെ 113 റൺസ് പിറന്നത്. 2 ഫോറും 2 സിക്‌സും സഹിതം 44 റൺസാണ് ഫാഫ് നേടിയത്. ഗ്ലെൻ മാക്‌സ്‌വെൽ 1 റൺസ് മാത്രം നേടിയപ്പോൾ കാമറൂൺ ഗ്രീൻ 6 പന്തിൽ 5 റൺസെടുത്തു.

മറ്റ് ബാറ്ററുമാർ കോഹ്‌ലിയെ പോലെ റൺ സ്കോർ ചെയ്യാൻ തുടങ്ങിയില്ലെങ്കിൽ ടീം ഇനിയും തോൽവികൾ ഏറ്റുവാങ്ങുമെന്ന് ഉറപ്പാണ്.

Latest Stories

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം