IPL 2024: പരാഗോ ജുറലോ അല്ല, എംഎസ് ധോണിയെപ്പോലെയുള്ള യുവതാരം ആരെന്ന് പറഞ്ഞ് നവജ്യോത് സിംഗ് സിദ്ദു

യുവതാരങ്ങളെ എംഎസ് ധോണിയുമായി താരതമ്യം ചെയ്തു പറയുന്ന ശീലം മുന്‍ താരങ്ങള്‍ക്കുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ധ്രുവ് ജൂറലിനെ അടുത്ത ധോണിയെന്ന് സുനില്‍ ഗവാസ്‌കര്‍ പ്രശംസിച്ചു. സഞ്ജയ് മഞ്ജരേക്കര്‍ റിയാന്‍ പരാഗിനെയാണ് എംഎസ്ഡിയുമായി താരതമ്യം ചെയ്തു.

ഞങ്ങളുടെ വാര്‍ത്തകള്‍ വാട്ട്സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…

ഇപ്പോഴിതാ ഈ ചര്‍ച്ചകളിലേക്ക് പുതിയ പേര് ചേര്‍ത്തിരിക്കുകയാണ് മുന്‍ താരം നവജ്യോത് സിംഗ് സിദ്ദു. ധോണിയും കെകെആര്‍ ബാറ്റിംഗ് താരം റിങ്കു സിംഗും തമ്മില്‍ സാമ്യമുണ്ടെന്നാണ് സിദ്ദുവിന്റ കണ്ടെത്തല്‍. ധോണിയെ പോലെ റിങ്കുവും ഒരു മാച്ച് വിന്നറാണെന്ന് സിദ്ദു പറഞ്ഞു.

എനിക്ക് റിങ്കു സിംഗിനെ ഒരുപാട് ഇഷ്ടമാണ്. എംഎസ് ധോണിയെപ്പോലെ അദ്ദേഹം കളികള്‍ പൂര്‍ത്തിയാക്കുന്നു. സമ്മര്‍ദ്ദത്തിന് കീഴ്‌വഴങ്ങാന്‍ റിങ്കു അനുവദിച്ചില്ല. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ കൊല്‍ക്കത്തയ്ക്കായി നിരവധി മത്സരങ്ങള്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്. റിങ്കു ഇന്ത്യയുടെ മാച്ച് വിന്നറാണ്- നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.

റിങ്കു, ജൂറല്‍, പരാഗ് എന്നിവരാണ് ഇന്ത്യന്‍ ടീമിന്റെ ഭാവി താരങ്ങള്‍. റിങ്കു മെന്‍ ഇന്‍ ബ്ലൂ ടീമിനായി ഏകദിന, ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതേസമയം ധ്രുവ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. പരാഗിന് ഉടന്‍ തന്നെ ഇന്ത്യന്‍ ക്യാപ്പ് ലഭിച്ചേക്കും.

ഞങ്ങളുടെ വാര്‍ത്തകള്‍ വാട്ട്സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…

Latest Stories

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം