ഐപിഎല്‍ 2024: 'ആ ടീമിന്റെ ആരാധകരെ എനിക്ക് വളരെ ഭയമാണ്'; വെളിപ്പെടുത്തി ആവേശ് ഖാന്‍

ഐപിഎല്‍ 17ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കാന്‍ തയ്യാറെടുക്കവേ ഏറ്റവമധികം ഭയപ്പെടുന്ന കാര്യം എന്താണെന്നു വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ ആവേശ് ഖാന്‍. നോ ബോള്‍, വൈഡ് ബോള്‍, ഫുള്‍ ടോസ്, അല്ലെങ്കില്‍ ആര്‍സിബി ഫാന്‍സ് ഇവയില്‍ എന്തിനെയാണ് ഏറ്റവുമധികം ഭയപ്പെടുന്നത് എന്നായിരുന്നു ചോദ്യം. സര്‍പ്രൈസ് മറുപടിയാണ് താരം ഇതിനു നല്‍കിയത്.

ആര്‍സിബിയുടെ ആരാധകരെയാണ് മറ്റെന്തിനേക്കാളും താന്‍ ഭയക്കുന്നതെന്നായിരുന്നു ആവേശ് തുറന്നു പറഞ്ഞത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ലഖ്നൗ ടീമിനായി കളിക്കവെ അദ്ദേഹത്തിന്റെ പരിധി വിട്ട ആഹ്ലാദപ്രകടനമാണ് താരത്തെ ആര്‍സിബി ആരാധകര്‍ക്ക് വെറുക്കപ്പെട്ടവനാക്കിയത്.

ആര്‍സിബിയുമായുള്ള ആവേശകരായ ത്രില്ലറില്‍ ലഖ്നൗ ഒരു വിക്കറ്റിന്റെ വിജയം നേടിയതിന് പിന്നാലെയായിരുന്നു ആവേശ് ഖാന്റെ വിവാദ ആഹ്ലാദപ്രകടനം. ആവേശും രവി ബിഷ്നോയിയും ചേര്‍ന്നായിരുന്നു അന്നു സിംഗിളിലൂടെ ലഖ്നൗവിനു വിജയറണ്‍ സമ്മാനിച്ചത്.

വിജയറണ്‍സ് കുറിച്ചതിനു പിന്നാലെ ഹെല്‍മറ്റൂരി ഗ്രൗണ്ടിലേക്കു വലിച്ചെറിഞ്ഞായിരുന്നു ആവേശിന്റെ ആക്രോശം. ഇത് ആര്‍സിബി ആരാധകരുടെ വിമര്‍ശനത്തിന് പുറമേ മോശം പെരുമാറ്റത്തിന്റെ പേരില്‍ ആവേശിനു പിഴയും കിട്ടിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ