ഐപിഎല്‍ 2024: 'എനിക്ക് ഇനിയും കാത്തിരിക്കാന്‍ വയ്യ'; ഇന്ത്യന്‍ താരത്തിന്റെ പ്രകടനം കാണാന്‍ കൊതിച്ച് ഡിവില്ലിയേഴ്‌സ്

ഐപിഎല്‍ 17ാം സീസണില്‍ ആരാധകര്‍ മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന താരങ്ങളിലൊരാളാണ് ഇന്ത്യന്‍ യുവ ബാറ്റര്‍ യശസ്വി ജയ്സ്വാള്‍. ഐപിഎലില്‍ ഇത്തവണ താരം എത്ര റണ്ണെടുക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്സ്. ഏറ്റവും കുറഞ്ഞത് 500ന് മുകളില്‍ റണ്‍സെങ്കിലും താരത്തില്‍നിന്നും പ്രതീക്ഷിക്കാമെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്.

എനിക്കു ഇനിയും കാത്തിരിക്കാന്‍ സാധിക്കാത്ത ഒരാളുണ്ട്, അത് ജയ്സ്വാളാണ്. തന്നെക്കൊണ്ട് എന്തൊക്കെ സാധിക്കുമെന്നു ടെസ്റ്റ് പരമ്പരയില്‍ അവന്‍ കാണിച്ചുകഴിഞ്ഞു. ഇനി ടി20യിലും തന്റെ പ്രതിഭ പുറത്തെടുക്കാനുള്ള ജയ്സ്വാളിന്റെ സമയമാണിത്. ടെസ്റ്റ് പരമ്പരയിലെ പ്രകടനത്തോടെ വലിയ ആത്മവിശ്വാസമായിരിക്കും അവനു ലഭിച്ചിട്ടുണ്ടാവുക. അതു ഐപിഎല്ലിലേക്കും കൊണ്ടുവരാനായിരിക്കും ഇനിയുള്ള ശ്രമം.

ജയ്സ്വാളില്‍ നിന്നും വെടിക്കെട്ട് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഏറ്റവും കുറഞ്ഞത് 500 പ്ലസ് റണ്‍സെങ്കിലും അവനില്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുകയാണ്. ചിലപ്പോള്‍ 600 പ്ലസ് റണ്‍സും ജയ്സ്വാള്‍ സ്‌കോര്‍ ചെയ്തേക്കും- ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായി അവസാനിച്ച ടെസ്റ്റ് പരമ്പരയില്‍ ഗംഭീര പ്രകടനമാണ് യുവതാരം കാഴ്ചവെച്ചത്. ഒമ്പതു ഇന്നിംഗ്സുകളില്‍ നിന്നും രണ്ടു ഡബിള്‍ സെഞ്ച്വറികളടക്കം 712 റണ്‍സ് താരം നേടി. കഴിഞ്ഞ ഐപിഎലില്‍ 14 മല്‍സരങ്ങളില്‍ നിന്നും 163.61 സ്ട്രൈക്ക് റേറ്റില്‍ ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കം 625 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍