IPL 2024: 'അവന്‍ വലിയ ആത്മവിശ്വാസത്തിലാണ്'; സൂപ്പര്‍ താരത്തിന്റെ ലഭ്യതയെക്കുറിച്ച് ഡിസി കോച്ച്

വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കളിക്കളത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന സൂപ്പര്‍ താരം ഋഷഭ് പന്ത് ഐപിഎല്‍ 2024ല്‍ പങ്കെടുക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ച് റിക്കി പോണ്ടിംഗ്. തനിക്ക് കളിക്കാനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് പന്തെന്ന് പോണ്ടിംഗ് പറഞ്ഞു.

പന്തിന്റെ വീണ്ടെടുക്കല്‍ പുരോഗതി കാണിക്കുന്ന സോഷ്യല്‍ മീഡിയ അപ്ഡേറ്റുകള്‍ പോണ്ടിംഗ് അംഗീകരിച്ചെങ്കിലും ആദ്യ മത്സരം മുതലുള്ള താരത്തിന്റെ ലഭ്യതയിലും ഈ സീസണില്‍ വിക്കറ്റ് കീപ്പിംഗ് ചുമതലകള്‍ പുനരാരംഭിക്കാനുള്ള പന്തിന്റെ കഴിവിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളിലും പോണ്ടിംഗ് ജാഗ്രത പാലിച്ചു.

നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നതുപോലെ അവന്‍ നന്നായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ആദ്യ മത്സരം ആറാഴ്ച മാത്രം അകലെയാണ്. അതിനാല്‍ ഈ വര്‍ഷം അദ്ദേഹത്തില്‍ നിന്ന് വിക്കറ്റ് കീപ്പിംഗ് ലഭിക്കുമോ എന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല.

എന്നാല്‍ ഞാന്‍ ഇപ്പോള്‍ അവനോട് ചോദിച്ചാല്‍ ഞാന്‍ ഉറപ്പ് തരാം, ‘ഞാന്‍ എല്ലാ കളിയും കളിക്കും, എല്ലാ കളിയും ഞാന്‍ കീപ്പ് ചെയ്യും, ഞാന്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യും’ എന്ന് അദ്ദേഹം പറയും. അവന്‍ അങ്ങനെയാണ്- പോണ്ടിംഗ് പറഞ്ഞു.

Latest Stories

തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് രണ്ട് ചുവടുകൾ മാത്രം, പിന്തുണച്ച ആരാധകർക്ക് നന്ദി: സഞ്ജു സാംസൺ

ഇറാൻ അണുബോംബ് പദ്ധതിയിലൂടെ ശക്തി പ്രാപിക്കും, അത് തടയുകയാണ് ലക്ഷ്യം; ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് നെതന്യാഹു

സഞ്ജു എന്ന ആത്മാർത്ഥതയുള്ള കളിക്കാരന് അർഹിക്കുന്ന വിജയം ലഭിച്ചതിൽ സന്തോഷം: സുനിൽ ഗവാസ്കർ

പശ്ചിമേഷ്യൻ സംഘർഷം; സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല

എസ്‌ഐആര്‍ വഴി നുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ മാറ്റിയിട്ടുള്ളു, ബിജെപി അധികാരത്തില്‍ വന്നാല്‍ അവരെ സംസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് അമിത് ഷാ; ഹിന്ദുക്കളായ ഒറ്റ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ

'മിസ്റ്റര്‍ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് കാണപ്പെടുക'; ഇറാനില്‍ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂള്‍കുട്ടികളുടെ കൂട്ടസംസ്‌കാര ചിത്രം

ഹോര്‍മൂസ് അടച്ചു, ആഗോള എണ്ണവിതരണം നിലച്ചു; പെട്രോള്‍ വില കുതിച്ചുയരുമോ എന്ന് ആധി; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍

149 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദുബായിയില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി; വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു