IPL 2024: ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗിലെ ഇഴച്ചില്‍; പ്രതികരിച്ച് സഹതാരം

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദികാ പാണ്ഡ്യയുടെ ബാറ്റിംഗിലെ മെല്ലെപ്പോക്ക് ടീമിന് പ്രശ്‌നമല്ലെന്ന് സഹതാരം ടിം ഡേവിഡ്. വലിയ ഷോട്ടുകള്‍ക്ക് താരം ശ്രമിക്കുന്നില്ലെങ്കിലും ടീമിന്റെ ഇന്നിംഗ്സിനു സ്ഥിരത നല്‍കാനുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്ന് ഡേവിഡ് പറഞ്ഞു

വലിയ ഷോട്ടുകള്‍ക്കു ഹാര്‍ദിക് ശ്രമിച്ചിട്ടില്ലായിരിക്കാം. പക്ഷെ ടീമിന്റെ ഇന്നിംഗ്സിനു സ്ഥിരത നല്‍കാനുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. ബാറ്റിംഗില്‍ ടീമിന്റെ ഇന്നിംഗ്സിനു സ്ഥിരത നല്‍കുയെന്നതാണ് അദ്ദേഹത്തിന്റെ റോള്‍.

മുംബൈ ടീമിനു വേണ്ടി വളരെ ഗംഭീരമായിട്ടാണ് ഹാര്‍ദിക് കളിച്ചു കൊണ്ടിരിക്കുന്നത്. ചില സമയങ്ങളില്‍ ഞങ്ങള്‍ക്കു ആവശ്യവും ഇതു തന്നെയാണ്. ചിലപ്പോള്‍ അത് ഞാനായിരിക്കാം, ചിലപ്പോള്‍ മറ്റേതെങ്കിലും താരമായിരിക്കാം.

പുതിയ ക്യാപ്റ്റനെന്ന നിലയില്‍ ടീം മുഴുവന്‍ ഹാര്‍ദിക്കിനു വലിയ പിന്തുണയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ശരിയായ അവസരം ഉയര്‍ന്നു വരികയാണെങ്കില്‍ മല്‍സരം ജയിപ്പിക്കാന്‍ അദ്ദേഹത്തിന് നല്ല മിടുക്കുണ്ട്- ഡേവിഡ് കൂത്തിച്ചേര്‍ത്തു.

ഈ സീസണില്‍ കളിച്ച നാലു മല്‍സരങ്ങളില്‍ നിന്നും 27 എന്ന മോശം ശരാശരിയില്‍ 138.46 സ്ട്രൈക്ക് റേറ്റില്‍ 108 റണ്‍സ് മാത്രമേ ഹാര്‍ദ്ദിക്കിനു സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ. 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Latest Stories

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും