IPL 2024: 'ശിവം ദുബെയുടെ വിജയത്തിന്റെ ക്രെഡിറ്റ് ആ താരത്തിനാണ്'; തുറന്നു പറഞ്ഞ് ഋതുരാജ്

ഐപിഎല്‍ ടൂര്‍ണമെന്റിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ചേര്‍ന്നതിനുശേഷം ഒരു മാച്ച് വിന്നറായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ യുവഓള്‍റൗണ്ടര്‍ ശിവം ദുബെ. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 23 പന്തില്‍ 5 സിക്സറുകളും 2 ഫോറുകളും സഹിതം 51 റണ്‍സാണ് താരം നേടിയത്.

അഞ്ച് തവണ ചാമ്പ്യന്‍മാരായ ടീമിന്റെ പുതിയ ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്വാദ്, ദുബെയുടെ വിജയത്തിന് എംഎസ് ധോണിക്ക് ക്രെഡിറ്റ് നല്‍കി. ഋതുരാജ് പറയുന്നതനുസരിച്ച്, ദുബെയുടെ കഴിവില്‍ ധോണി കഠിനമായി പരിശ്രമിച്ചു, അതിന്റെ ഫലങ്ങള്‍ ഇപ്പോള്‍ കാണിക്കുന്നു.

ശിവം ദുബെയ്ക്കൊപ്പം മഹി ഭായ് ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനങ്ങളില്‍ നമുക്കെല്ലാവര്‍ക്കും കാണാന്‍ കഴിയും- മത്സരത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഋതുരാജ് പറഞ്ഞു.

ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച സിഎസ്‌കെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനേയും തകര്‍ത്തു. ടൈറ്റന്‍സിനെതിരെ 63 റണ്‍സിന്റെ ആധികാരിക ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സിന്റെ ഇന്നിംഗ്‌സ് 143 ല്‍ അവസാനിച്ചു.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം