ആരും നന്നായി കളിച്ചിട്ടില്ല, പിന്നെ അവരെ രണ്ട് പേരെ മാത്രം എന്തിനാണ് ക്രൂശിക്കുന്നത്; പ്രതിരോധിച്ച് അഗാര്‍ക്കര്‍

2023ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് അത്ര സുഖകരമായ തുടക്കമല്ല ലഭിച്ചിരിക്കുന്നത്. നിലവാരത്തിനൊത്ത് ഉയരാത്ത ടീം തുടര്‍ച്ചയായി രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്. എന്നിരുന്നാലും, ടീമിന്റെ അസിസ്റ്റന്റ് കോച്ച് അജിത് അഗാര്‍ക്കര്‍ ശാന്തമായും ആത്മവിശ്വാസത്തോടെയുമാണ് തുടരുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ അടുത്ത പോരാട്ടത്തിന് മുന്നോടിയായി പരാജയത്തിന്‍രെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന രണ്ട് പ്രധാന കളിക്കാരായ പൃഥ്വി ഷായ്ക്കും സര്‍ഫറാസ് ഖാനും അഗാര്‍ക്കര്‍ പിന്തുണ അറിയിച്ചു.

ഗുജറാത്തിനെതിരായ മത്സരത്തിന് ശേഷമുള്ള അവതരണത്തില്‍, ഷായുടെയും ഖാന്റെയും കഴിവുകളില്‍ അഗാര്‍ക്കര്‍ വിശ്വാസം പ്രകടിപ്പിച്ചു. അവര്‍ രണ്ടുപേരും കഴിവുള്ള കളിക്കാരാണെന്നും വരാനിരിക്കുന്ന മത്സരങ്ങളില്‍ അവര്‍ നന്നായി വരുമെന്നും അഗാര്‍ക്കര്‍ പ്രത്യാസ പ്രകടിപ്പിച്ചു.

തോല്‍വികള്‍ക്കിടയിലും ഡല്‍ഹി ക്യാപിറ്റല്‍സിന് പ്രതീക്ഷ നല്‍കുന്ന ചില കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ പൃഥ്വി ഷാ ആത്മവിശ്വാസത്തോടെ ചില ഷോട്ടുകള്‍ കളിച്ചു. എന്നിരുന്നാലും, തന്റെ ഇന്നിംഗ്‌സ് വലിയ റണ്ണുകളാക്കി മാറ്റുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. അതേസമയം, മധ്യനിരയില്‍ സര്‍ഫറാസ് ഖാന്‍ ഉറച്ചുനിന്നു. ജിടിക്കെതിരായ അവസാന മത്സരത്തില്‍ വിഷമകരമായ സാഹചര്യത്തിലും അദ്ദേഹം 30 റണ്‍സ് നേടിയിരുന്നു.

അവര്‍ (പൃഥ്വിയും സര്‍ഫറാസും) മുമ്പ് റണ്‍സ് നേടിയിട്ടുണ്ട്. പൊതുവെ ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തുവെന്ന് ഞാന്‍ കരുതുന്നില്ല. പിന്നെ എന്തിനാണ് ഒന്നോ രണ്ടോ ആണ്‍കുട്ടികളെ മാത്രം ചൂണ്ടിക്കാണിക്കുന്നത്? ഞങ്ങളുടെ മുന്‍നിര ഓര്‍ഡറുകളൊന്നും നന്നായി ബാറ്റ് ചെയ്തില്ല. രണ്ട് ഗെയിമുകളിലും ഞങ്ങള്‍ മറ്റ് ടീമുകളെക്കാള്‍ മുകളില്‍ പ്രകടനം നടത്തിയിട്ടില്ല. നിങ്ങള്‍ക്ക് വ്യത്യാസം കാണാന്‍ കഴിയും. അതിനാല്‍ വ്യക്തികളെ തിരഞ്ഞെടുക്കുന്നതില്‍ അര്‍ത്ഥമില്ല- അഗാര്‍ക്കര്‍ പറഞ്ഞു.

Latest Stories

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക