റോയല്‍സിന് എതിരെ ജയിച്ചെങ്കിലും ലഖ്‌നൗവിന് നിരാശ; പണികിട്ടിയത് കെ.എല്‍ രാഹുലിന്

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന് പിഴശിക്ഷ. 12 ലക്ഷം രൂപയാണ് പിഴശിക്ഷ. അനുവദിച്ച സമയത്തിനുള്ളില്‍ ഓവര്‍ എറിഞ്ഞുതീക്കാന്‍ ലഖ്നൗ സൂപ്പര്‍ജയന്റ്സിന് കഴിഞ്ഞില്ല.

മത്സരത്തില്‍ പത്ത് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം ലഖ്‌നൗ സ്വന്തമാക്കിയിരുന്നു. ലഖ്നൗ മുന്നോട്ടുവെച്ച 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ ആയുള്ളു.

35 ബോളില്‍ 44 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 2 സിക്‌സും 4 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ജോസ് ബട്ട്‌ലര്‍ 41 ബോളില്‍ 40 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 11.3 ഓവറില്‍ 87 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തിരുന്നു.

പിന്നീട് വന്നയാര്‍ക്കും തിളങ്ങാനായില്ല. നിര്‍ണായക വേളയില്‍ സഞ്ജു സാംസണ്‍ (4 ബോളില്‍ 2) റണ്‍ഔട്ടായത് തിരിച്ചടിയായി. ഷിമ്രോണ്‍ ഹെറ്റ്മയര്‍ക്കും (5 ബോളില്‍ 2) കാര്യമായൊന്നും ചെയ്യാനായില്ല.അവസാന നിമിഷം ദേവ്ദത്ത് പടിക്കല്‍ 21 ബോളില്‍ 26, പരാഗ് 12 ബോളില്‍ 15 എന്നിവര്‍ ജയത്തിനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ലഖ്നൗവിനായി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റും മാര്‍ക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത ലഖ്‌നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തത്. അര്‍ദ്ധസെഞ്ച്വറി നേടിയ ഓപ്പണര്‍ കൈല്‍ മായേഴ്‌സാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. മായേഴ്‌സ് 42 പന്തില്‍ നിന്ന് 51 റണ്‍സെടുത്തു. കെ.എല്‍ രാഹുല്‍ 32 പന്തില്‍ 39 റണ്‍സെടുത്തു. സ്റ്റോയിനിസ് 21 റണ്‍സെടുത്തു.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ