ബാംഗ്ലൂരിനെ ആവേശത്തിലാക്കി ഉസൈന്‍ ബോള്‍ട്ടിന്റെ സന്ദേശം; മറുപടിയുമായി ഡിവില്ലിയേഴ്‌സ്

ഐ.പി.എല്‍ 14ാം സീസണ് തയ്യാറെടുക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആവേശത്തിലാക്കി വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ ട്വീറ്റ്. “ഞാനാണ് ഇപ്പോഴും ഇവിടുത്തെ വേഗമേറിയ പൂച്ച” എന്നാണ് ഉസൈന്‍ ബോള്‍ട്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും വിരാട് കോഹ് ലിയെയും എബി ഡിവില്ലിയേഴ്‌സിനെയും ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്.

ബാംഗ്ലൂരിന്റെ ജേഴ്‌സി അണിഞ്ഞു കൊണ്ടുള്ള ചിത്രത്തിന് ഒപ്പമായിരുന്നു ബോള്‍ട്ടിന്റെ ട്വീറ്റ്. ബോള്‍ട്ടിന് മറുപടി ട്വീറ്റുമായി ഡിവില്ലിയേഴ്‌സും രംഗത്ത് വന്നു. “എക്സ്ട്രാ റണ്‍സ് വേണ്ടപ്പോള്‍ ആരെയാണ് വിളിക്കേണ്ടത് എന്ന് അറിയാം” എന്നാണ് ഡിവില്ലിയേഴ്സ് ബോള്‍ട്ടിന് മറുപടിയായി കുറിച്ചത്. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ ടീമിന്റെ കടുത്ത ആരാധകനാണ് ബോള്‍ട്ട്.

ഐ.പി.എല്ലില്‍ ഇതുവരെ കിരീടം നേടാനാകാത്ത ടീമുകളിലൊന്നാണ് കോഹ്‌ലി നായകനായ റോയല്‍ ചലഞ്ചേഴ്‌സ്. ഇത്തവണ ആ ക്ഷീണം തീര്‍ക്കാനാണ് കോഹ്‌ലിയുടെയും കൂട്ടരുടെയും ശ്രമം. വെടിക്കെട്ട് താരങ്ങളുടെ നീണ്ട നിരയുണ്ടെങ്കിലും ബാംഗ്ലൂരിനെ നിര്‍ഭാഗ്യം വിടാതെ പിന്തുടരുകയാണ്.

വെള്ളിയാഴ്ചയാണ് ഐ.പി.എല്‍ പുതിയ സീസണ് തുടക്കമാകുക. ഉദ്ഘാടന മത്സരത്തില്‍ ബാംഗ്ലൂര്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ചെന്നൈയില്‍ വൈകിട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.

Latest Stories

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ

'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സര്‍ക്കാര്‍; ഹൈക്കോടതിയിലേക്കുള്ള നടപടികള്‍ ഇന്ന് തന്നെ തുടങ്ങും

'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയം, ബിജെപിയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ല'; രമേശ് ചെന്നിത്തല

ഇരുട്ടിന്റെ മേൽ പണിത ഡാറ്റാ നഗരം

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടി, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും'; ശക്തമായി തിരിച്ചു വരുമെന്ന് ബിനോയ് വിശ്വം

ഹോംവർക്ക് ചെയ്തില്ല, മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; സംഭവം ഒതുക്കി തീർക്കാൻ സ്‌കൂള്‍ അധികൃതരുടെ ശ്രമമെന്ന് പിതാവ്

എറണാകുളം ശിവക്ഷേത്രോത്സവത്തിന്‍റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് ദിലീപ്; പ്രതിഷേധം കനത്തതോടെ പരിപാടിയിൽ നിന്ന് ഒഴിവാക്കി