'സമദിന് മുന്നേ വിജയ് ശങ്കറിനെ ഇറക്കിയതിന് വ്യക്തമായ കാരണമുണ്ട്'; വെളിപ്പെടുത്തി ടീം പരിശീലകന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ നടന്ന മത്സരത്തില്‍ വെടിക്കെട്ട് താരം അബ്ദുള്‍ സമദിന് മുന്നേ വിജയ ശങ്കറിനെ ഇറക്കയതിന് വ്യക്തമായ കാരണമുണ്ടെന്നു വെളിപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് പരിശീലകന്‍ ട്രെവര്‍ ബെയ്ലിസ്. പരിശീലന മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു വിജയ്യുടേതെന്നും അത് കണ്ടാണ് അദ്ദേഹത്തെ മുന്നേ ഇറക്കിയതെന്നും ബെയ്‌ലിസ് പറഞ്ഞു.

“സമദിനേക്കാള്‍ നേരത്തേ വിജയ് ശങ്കറിനെ ഞങ്ങള്‍ ഇറക്കാന്‍ കൃത്യമായ കാരണമുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നടന്ന പരിശീലന മല്‍സരങ്ങളില്‍ വിജയ് ആയിരുന്നു ഞങ്ങളുടെ ഏറ്റവും മികച്ച താരം. വളരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത അദ്ദേഹം ഒരു കളിയില്‍ പുറത്താവാടെ 95 റണ്‍സെടുക്കുകയും ചെയ്തു. പരിശീലന മല്‍സരത്തില്‍ വിജയ് ഒരുപാട് ബോളുകള്‍ ബൗണ്ടറിയിലലേക്കും സിക്സറിലേക്കും പായിക്കുകയും ചെയ്തിരുന്നു.”

Vijay Shankar

“കെകെആറിനെതതിരായ മല്‍സരത്തിലേതു പോലെയുള്ള സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്തുകയെന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. നേരിടുന്ന ആദ്യ ബോള്‍ മുതല്‍ തന്നെ ആക്രമിച്ചു കളിക്കേണ്ടി വരും” ബെയ്ലിസ് പറഞ്ഞു.

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ അബ്ദുള്‍ സമദിനെ ക്രീസിലിറക്കാന്‍ വൈകിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നടപടിയെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്ത് വന്നിരുന്നു. ഏഴാമനായി ഇറങ്ങിയ സമദ്  എട്ടു ബോളില്‍ നിന്നും രണ്ടു കൂറ്റന്‍ സിക്സറുകളുടെ അകമ്പടിയില്‍ 19 റണ്‍സ് നേടി പുറത്താകാതെ നിന്നു.  മത്സരത്തില്‍ 10 റണ്‍സിനാണ് ഹൈദരാബാദ് തോറ്റത്.

Latest Stories

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍