ധോണിയെ ഈ അവസ്ഥയില്‍ കാണാനായത് സങ്കടകരം; ആശങ്ക പങ്കുവെച്ച് ഇര്‍ഫാന്‍ പത്താന്‍

ചെന്നൈ നായകന്‍ എംഎസ് ധോണി ബാറ്റിംഗില്‍ ബുദ്ധിമുട്ടുന്നത് കാണുന്നത് ഏറെ സങ്കടകരമാണെന്ന് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. പഞ്ചാബ് കിംഗ്‌സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ധോണി ഗൂഗ്ലിയില്‍ പുറത്തായത് ചൂണ്ടിക്കാട്ടിയാണ് ഇര്‍ഫാന്റെ പ്രതികരണം. രവി ബിഷ്നോയിയുടെ ഗൂഗ്ലിയിലാണ് ധോണി പുറത്തായത്.

‘ഫാസ്റ്റ് ബോളേഴ്സിന് എതിരെയാണ് ധോണി ഇങ്ങനെ പുറത്താവുന്നത് എങ്കില്‍ അത് നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ഇവിടെ ഗൂഗ്ലി വായിക്കാന്‍ ധോണിക്ക് കഴിയാതെ വന്നു. ധോണി ആ പിഴവ് തുടരെ ആവര്‍ത്തിക്കുന്നു. ഇത് ആദ്യമായി സംഭവിക്കുന്നതല്ല. വരുണ്‍ ചക്രവര്‍ത്തിയുടെ ഗൂഗ്ലിയിലും ധോണി പുറത്തായിരുന്നു.’

‘സ്റ്റമ്പിന് നേര്‍ക്ക് പന്ത് വരുമ്പോള്‍ കൈകള്‍ ഫ്രീയാക്കാന്‍ ധോണിക്ക് കഴിയുന്നില്ല. അവിടെയാണ് പ്രശ്നം. ഇവിടെ ഓഫ് സ്റ്റമ്പിന് പുറത്തായാണ് പന്ത് എത്തുന്നത്. ഇന്‍സൈഡ് എഡ്ജ് ആയി. ബോട്ടം ഹാന്‍ഡില്‍ കളിക്കുമ്പോഴാണ് അത് സംഭവിക്കുക’ ഇര്‍ഫാന്‍ പറഞ്ഞു.

ഈ സീസണില്‍ ക്യാപ്റ്റന്‍സിയില്‍ ധോണി മികച്ചു നില്‍ക്കുപ്പോള്‍ ബാറ്റിംഗില്‍ സമ്പൂര്‍ണ പരാജയമാണ്. 14 മത്സരങ്ങളില്‍ 96 റണ്‍സ് മാത്രമാണ് ധോണിയ്ക്ക് ഇതുവരെ നേടാനായിട്ടുള്ളത്.

Latest Stories

IPL 2024: മിസ്റ്റർ കോൺസിസ്റ്റന്റ് അവനാണ്, എന്തൊരു പ്രകടനമാണ് ആ തരാം ഈ സീസണിൽ നടത്തുന്നത്; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ഇന്ത്യ കൂട്ടായ്മ രാജ്യത്ത് വലിയ മുന്നേറ്റം കാഴ്ച്ചവെയ്ക്കുന്നു; ബിജെപി വിരുദ്ധ വികാരം ദൃശ്യം; ഹിന്ദി മേഖലയില്‍ ഇടത് മുന്നേറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

'ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വാര്‍ത്ത'; ആവേശം നിറച്ച് ഹര്‍ഷ ഭോഗ്ലെ

തന്ത്രം രാജതന്ത്രം, ധോണിയുടെ ബാറ്റിംഗ് സ്ഥാനത്തെക്കുറിച്ചുള്ള നിർണായക അഭിപ്രായവുമായി സ്റ്റീഫൻ ഫ്ലെമിംഗ്; വിരമിക്കൽ സംബന്ധിച്ച് നിർണായക സൂചന

IPL 2024: ടി20 ലോകകപ്പില്‍ കോഹ്ലി കളിക്കേണ്ട പൊസിഷനും കളിക്കേണ്ട രീതിയും വ്യക്തം

ഇനി എന്നെ കുറ്റം പറയേണ്ട, ഞാനായിട്ട് ഒഴിവായേക്കാം; അവസാന മത്സരത്തിന് മുമ്പ് അതിനിർണായക തീരുമാനം എടുത്ത കെഎൽ രാഹുൽ; ടീം വിടുന്ന കാര്യം ഇങ്ങനെ

IPL 2024: ബോളർമാരെ അവന്മാർക്ക് മുന്നിൽ പെട്ടാൽ കരിയർ നശിക്കും, പണ്ടത്തെ ഓസ്‌ട്രേലിയയുടെ ആറ്റിട്യൂട് കാണിക്കുന്ന ഇന്ത്യൻ താരമാണവൻ; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

ജീവനെടുക്കുന്നു, അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്; പകരം വഴിപാടുകളില്‍ തുളസിയും തെച്ചിയും

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും; എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരം; സമരം അവസാനിപ്പിച്ച് യൂണിയനുകള്‍; യാത്രക്കാര്‍ക്ക് ആശ്വാസം

IPL 2024: തത്ക്കാലം രോഹിതും ധവാനും വാർണറും സൈഡ് തരുക, ഈ റെക്കോഡും ഇനി കിംഗ് തന്നെ ഭരിക്കും; തകർപ്പൻ പ്രകടനത്തിന് പിന്നാലെ സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കി വിരാട് കോഹ്‌ലി