ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരങ്ങളായ ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്സന്‍ എന്നിവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുവരും സീസണ്‍ പാതിയില്‍ മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നത്.
ഇരുവരുടെയും പിന്മാറ്റം ബാംഗ്ലൂര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവര്‍ക്കും സാദ്ധ്യമായ എല്ലാ രീതിയിലും ടീമിന്റെ പിന്തുണയുണ്ടാകുമെന്ന് ഫ്രാഞ്ചൈസി അധികൃതര്‍ വ്യക്തമാക്കി.
വ്യക്തിപരമായ കാരണങ്ങളാണ് താരങ്ങളുടെ മടക്കത്തിന് കാരണമായി ഫ്രാഞ്ചൈസികള്‍ പറയുന്നതെങ്കിലും രാജ്യത്ത് കോവിഡ് ഉയരുന്നത് വിദേശ താരങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആര്‍. അശ്വിന്‍, രാജസ്ഥാന്‍ താരങ്ങളായ ആന്‍ഡ്രൂ ടൈ, ലിയാം ലിവിംഗ്സ്റ്റന്‍ എന്നിവരും വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയിരുന്നു.