'എനിക്കെന്ത് പേടി, എന്നെ ഓര്‍ത്ത് അവര്‍ക്കാണ് പേടി'; ബാംഗ്ലൂരിന് എതിരായ അവസാന ഓവറിനെ കുറിച്ച് ഗെയ്ല്‍

ഐ.പി.എല്ലില്‍ നിര്‍ണായകമായ മത്സരത്തില്‍ അവസാന ബോള്‍ വരെ കാത്തിരിക്കേണ്ടി വന്നു കിംഗ്‌സ് പഞ്ചാബിന് വിജയം കൈപ്പിടിലൊതുക്കാന്‍. ബാംഗ്ലൂരിനെതിരെ ജയിക്കാന്‍ അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രം മതിയെന്നിരിക്കെ വിജയറണ്ണിനായി സമ്മര്‍ദ്ദത്തിലായി ഒരു വിക്കറ്റ് തുലക്കേണ്ടി വരെ വന്നു പഞ്ചാബിന്. ഐ.പി.എല്‍ പ്രേമികള്‍ ഏറെ സമ്മര്‍ദ്ദത്തോടെ കണ്ട ഓവര്‍ തന്നെ പേടിപ്പിച്ചതേയില്ലെന്ന് പറയുകയാണ് സാക്ഷാല്‍ ക്രിസ് ഗെയ്ല്‍.

അവസാന ഓവറില്‍ ശരിക്കും സമ്മര്‍ദ്ദത്തിലായിരുന്നോ എന്ന ചോദ്യത്തിന് രസികന്‍ മറുപടിയാണ് ഗെയ്ല്‍ നല്‍കിയത്. “എനിക്കെന്ത് പേടി, എനിക്ക് അങ്ങനെ യാതൊന്നും ഇല്ലായിരുന്നു. യൂണിവേഴ്സ് ബോസാണ് ബാറ്റ് ചെയ്യുന്നത്, ഞാനെങ്ങനെയാണ് ആശങ്കപ്പെടുക. ഞാന്‍ ഏത് ബൗളര്‍ക്കും ഹാര്‍ട്ട് അറ്റാക്കാണ് നല്‍കുക, എന്നെ കുറിച്ച് ആലോചിച്ചാല്‍ തന്നെ അവര്‍ ഞെട്ടും.”

After Last-Ball KXIP Win, Entertainment King Chris Gayle Says,

“വളരെ മികച്ച ഇന്നിംഗ്സാണ് എനിക്ക് കളിക്കാനായത്. ഇത്രയും കാലം പുറത്തിരിക്കുക എന്നത് ഞാന്‍ ഒരിക്കലും ആസ്വദിച്ചിരുന്നില്ല. പരിശീലന സമയത്ത് ഞാന്‍ ഫിറ്റ്നസ് നന്നായി കാത്തുസൂക്ഷിച്ചിരുന്നു. അതുകൊണ്ട് കളിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഉറപ്പുണ്ടായിരുന്നു” ഗെയ്ല്‍ പറഞ്ഞു.

ഓപ്പണറായി ഇറങ്ങിയിരുന്ന ഗെയ്ല്‍ ഇന്നലെ നടന്ന മത്സരത്തില്‍ മൂന്നാം നമ്പരിലാണ് ബാറ്റിംഗിന് ഇറങ്ങിയത്. അതിനുള്ള കാരണവും ഗെയ്ല്‍ പറഞ്ഞു. “രാഹുലും മായങ്കും ഓപ്പണിംഗില്‍ വളരെ മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയത്. ആ കൂട്ടുകെട്ട് പൊളിക്കുന്നത് നല്ല തീരുമാനമല്ല. അതുകൊണ്ടാണ് ഞാന്‍ മൂന്നാമത് ഇറങ്ങിയത്. ടീം എന്നെ എന്താണോ ഏല്‍പ്പിച്ചത് അതാണ് ചെയ്തത്” ഗെയ്ല്‍ പറഞ്ഞു. നിര്‍ണായകമായ മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് പഞ്ചാബ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ഗെയ്ല്‍ 45 ബോളില്‍ 5 സിക്‌സിന്റെയും 1 ഫോറിന്റെയും അകമ്പടിയില്‍ 53 റണ്‍സും നേടി.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല