ഐ.പി.എല്‍ 2020; ഷാര്‍ജയില്‍ പഞ്ചാബ്-ബാംഗ്ലൂര്‍ പോരാട്ടം, വെടിക്കെട്ട് തുടക്കത്തിന് യൂണിവേഴ്‌സ് ബോസ്

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30- ന് ഷാര്‍ജയിലാണ് മത്സരം. വിജയം തുടരാന്‍ ബാംഗ്ലൂര്‍ ഇറങ്ങുമ്പോള്‍ രണ്ടാം പകുതിയില്‍ ജീവന്മരണ പോരാട്ടത്തിനാണ് പഞ്ചാബ് ഇറങ്ങുന്നത്. കളിച്ച ഏഴ് കളിയില്‍ ആറിലും തോറ്റ പഞ്ചാബിന് ഇനിയും തോറ്റാല്‍ പ്ലേ ഓഫ് സാദ്ധ്യതകള്‍ അവസാനിക്കും.

ഐ.പി.എല്ലില്‍ തുടര്‍തോല്‍വികളില്‍ വലയുകയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ആദ്യ മത്സരം ജയിച്ചു തുടങ്ങിയ പഞ്ചാബ് പിന്നീട് തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ തോറ്റ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും നിക്കോളാസ് പൂരാനും ഒഴികെ മറ്റാരും ഈ സീസണില്‍ പഞ്ചാബിനായി തിളങ്ങിയിട്ടില്ല. മധ്യനിരയില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ച ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെല്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഷമി അടക്കമുള്ള ബോളിംഗ് നിര സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്നില്ല.

Watch IPL 2020 Live, Cricket Live Streaming Of Royal Challengers Bangalore Vs Kings XI Punjab - Where To Watch

പഞ്ചാബിനായി ഈ സീസണില്‍ ഇതുവരെ കളത്തിലിറങ്ങാതിരുന്ന യൂണിവേഴ്‌സ് ബോസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുമെന്നാണ് സൂചന. ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തിലെ മത്സരത്തില്‍ ക്രിസ് ഗെയ്ല്‍ കൂടിയെത്തിയാല്‍ ബാംഗ്ലൂര്‍ ബോളര്‍മാരെ അടിച്ചൊതുക്കാന്‍ പഞ്ചാബിന് അനായാസം കഴിഞ്ഞേക്കും.

മുന്‍ സീസണില്‍ നിന്നും വ്യത്യസ്തമായി മികച്ച ഫോമിലാണ് കോഹ് ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ബാറ്റിംഗ് നിരയും ബോളിംഗ് നിരയും ഒരുപോലെ മികവു കാട്ടുന്നു. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ടീമിനായി മിന്നുംഫോമിലാണ്. കോഹ് ലിയും ഡിവില്ലിയേഴും നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ബോളിംഗ് നിരയും പതിവില്‍ നിന്ന് വ്യത്യസ്തമായി മികവ് കാട്ടുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും രണ്ട് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതുണ്ട് ബാംഗ്ലൂര്‍.

കളിക്കണക്കു നോക്കിയാല്‍ 25 തവണ ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 13- ലും ജയം പഞ്ചാബിനായിരുന്നു. 12 കളികളില്‍ ബാംഗ്ലൂര്‍ ജയിച്ചു. ഈ സീസണിലെ ആദ്യ മത്സരത്തില്‍  ബാംഗ്ലൂരിനെ പഞ്ചാബ് 97 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. അവസാന മത്സരത്തില്‍ ഷാര്‍ജയില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു