'ഏറ്റവും കരുത്തനാണ് സാംസണ്‍, അത് ഓര്‍മ്മിപ്പിക്കാനാണ് മസില്‍ പെരുപ്പിച്ചത്'

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ഉടന്‍ രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണ്‍ അത് ആഘോഷിച്ചത് മസില്‍ പെരുപ്പിച്ച് കാണിച്ചായിരുന്നു. ഇപ്പോഴിതാ അത്തരമൊരു വ്യത്യസ്തമായ ആഘോഷത്തിന് കാരണമെന്തെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു.

“അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ അത്തരത്തില്‍ ആഘോഷിച്ചത് എന്റെ പേര് എന്നെത്തന്നെ ഒന്ന് ഓര്‍മ്മിപ്പിക്കാനാണ്. ലോകം കണ്ട ഏറ്റവും കരുത്തനായ മനുഷ്യനാണ് സാംസണ്‍. അക്കാര്യം ഞാന്‍ കൂടെക്കൂടെ എന്നെത്തന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്. ഞാന്‍ വളരെ കരുത്തനാണെന്നും കൂടുതല്‍ സിക്‌സറുകള്‍ ഇനിയും നേടാനാകുമെന്നും സ്വയം ഓര്‍മ്മിപ്പിക്കും”

“എന്നിലുള്ള വിശ്വാസം ഞാന്‍ ഒരിക്കലും കൈവിട്ടിരുന്നില്ല. തുടര്‍ച്ചയായി 14 മത്സരങ്ങള്‍ കളിക്കുമ്പോള്‍ ഉയര്‍ച്ചതാഴ്ചകള്‍ സ്വാഭാവികമാണ്. കളിയോടുള്ള സമീപനത്തില്‍ ഞാന്‍ ചെറിയ മാറ്റം വരുത്തിയിരുന്നു. വലിയ ഗ്രൗണ്ടുകളിലും വ്യത്യസ്തമായ വിക്കറ്റുകളിലും നിലയുറപ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും. അതാണ് ഞാന്‍ വരുത്തിയ മാറ്റം. സിക്‌സടിക്കാന്‍ എനിക്ക് പ്രത്യേകിച്ച് രീതികളൊന്നുമില്ല. പന്ത് ശ്രദ്ധിക്കുക, അടിക്കുക. അത്രതന്നെ” സഞ്ജു പറഞ്ഞു.

ഈ സീസണില്‍ സിക്‌സ് നേട്ടത്തില്‍ ഒന്നാം സ്ഥാനത്താണ് സാംസണ്‍. 12 മത്സരങ്ങളില്‍നിന്ന് ഇതുവരെ 23 സിക്‌സറുകളാണ് സഞ്ജുവിന്റെ പേരിലുള്ളത്. 11 കളികളില്‍നിന്ന് 22 സിക്‌സറുമായി പഞ്ചാബിന്റെ വിന്‍ഡീസ് താരം നിക്കോളാസ് പൂരാനാണ് രണ്ടാമത്.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്