ഐ.പി.എല്‍ 2020; ടോസ് വിജയം രാജസ്ഥാന്, മാറ്റങ്ങളോടെ ബാംഗ്ലൂര്‍

ഐ.പി.എല്ലില്‍ ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. രാജസ്ഥാന്‍ കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തിയപ്പോള്‍ രണ്ട് മാറ്റങ്ങളുമായാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. ശിവം ദുബെയും മുഹമ്മദ് സിറാജും ടീമില്‍ നിന്ന് പുറത്തായപ്പോള്‍ പകരം ഷഹബാസ് അഹമ്മദും ഗുര്‍കീരത് സിംഗും ടീമിലെത്തി. 8 മത്സരത്തില്‍ നിന്ന് മൂന്ന് ജയം ഉള്‍പ്പെടെ 6 പോയിന്റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍. 10 പോയിന്റുമായി ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതുണ്ട്.

സ്റ്റീവ് സ്മിത്തിന്റെയും സഞ്ജു സാംസണിന്റെയും രാജസ്ഥാന്‍ റോയല്‍സ് സീസണ്‍ നന്നായി തുടങ്ങി എങ്കിലും പിന്നീട് പരാജയങ്ങളുടെ ഘോഷയാത്രയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച രാജസ്ഥാന്‍ പിന്നീട് നാല് മത്സരങ്ങള്‍ അടുപ്പിച്ച് തോറ്റു. ഒടുവില്‍ ഹൈദരാബാദിനോട് ജയിച്ച് പ്രതീക്ഷ കാത്തു. ശേഷം ഡല്‍ഹിയോട് വീണ്ടും തോറ്റു. ബാറ്റിംഗ് നിര നിരാശപ്പെടുത്തുന്നതാണ് രാജസ്ഥാന്റെ പ്രധാന പ്രശ്‌നം. സ്റ്റീവ് സ്മിത്ത്, ജോസ് ബട് ലര്‍, സഞ്ജു സാംസണ്‍ എന്നിവരില്‍ നിന്ന് സ്ഥിരതയാര്‍ന്ന പ്രകടനം ഉണ്ടാകുന്നില്ല. രാഹുല്‍ തെവാട്ടിയയും റിയാന്‍ പരാഗും പ്രതീക്ഷ നല്‍കുന്നുണ്ട്. ബോളിംഗില്‍ ആര്‍ച്ചര്‍ നയിക്കുന്ന പേസ് നിര സുശക്തമാണ്. ബെന്‍ സ്റ്റോക്‌സ് ടീമിനൊപ്പം ചേര്‍ന്നത് ഗുണകരമായി വരുന്നുണ്ട്.

ഈ സീസണില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി മികച്ച പ്രകടനമാണ് ബാംഗ്ലൂരിന്റെ ഭാഗത്തു നിന്നുള്ളത്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, കോഹ്‌ലി, ഡിവില്ലിയേഴ്സ് എന്നിവരുടെ ബാറ്റിംഗാണ് ടീമിന്റെ കരുത്ത്. ഇവര്‍ മികച്ചരീതിയില്‍ ബാറ്റ് വീശുന്നുമുണ്ട്. ഒപ്പം ബോളര്‍മാരും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഒടുവില്‍ പഞ്ചാബിനോട് 8 വിക്കറ്റിന് തോറ്റതിന്റെ ക്ഷീണവുമായാണ് കോഹ്‌ലി പട ഇറങ്ങുന്നത്.

കളിക്കണക്കു നോക്കിയാല്‍ ഇരുടീമും 22 തവണ നേര്‍ക്കുനേര്‍ വന്നുപ്പോല്‍ 10 ലും ജയം രാജസ്ഥാനായിരുന്നു. 9 മത്സരങ്ങളില്‍ ബാംഗ്ലൂരും ജയിച്ചപ്പോല്‍ 3 മത്സരങ്ങള്‍ ഫലം കാണാതെ ഉപേക്ഷിച്ചു. ഈ സീസണില്‍ ആദ്യം ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബാംഗ്ലൂര്‍ 8 വിക്കറ്റിന് വിജയിച്ചിരുന്നു.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന