അര്‍ദ്ധ സെഞ്ച്വറിയോടെ നയിച്ച് രോഹിത്; അവസാന ഓവറുകള്‍ മാസാക്കി പാണ്ഡ്യയും പൊള്ളാര്‍ഡും

ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 192 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് മുംബൈ ഇന്ത്യന്‍സ്. നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 191 റണ്‍സ് നേടിയത്. നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് 45 ബോളില്‍ 3 സിക്‌സിന്റെയും 8 ഫോറിന്റെയും അകമ്പടിയില്‍ 70 റണ്‍സ് എടുത്തു. അതോടൊപ്പം രോഹിത് ഐ.പി.എല്ലില്‍ 5000 റണ്‍സ് പിന്നിടുകയും ചെയ്തു.

മുംബൈയ്ക്കായ് അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഹാര്‍ദിക് പാണ്ഡ്യ 11 ബോളില്‍ 30 റണ്‍സും പൊള്ളാര്‍ഡ് 20 ബോളില്‍ 47 റണ്‍സും നേടി. ഇഷാന്‍ കിഷന്‍ 28 റണ്‍സും സൂര്യകുമാര്‍ യാദവ് 10 റണ്‍സും നേടി. പഞ്ചാബിനായി മുഹമ്മദ് ഷമി, കൃഷ്ണപ്പ ഗൗതം, ഷെല്‍ഡന്‍ കോട്രല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. മുംബൈ കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തിയപ്പോള്‍, പഞ്ചാബില്‍ മുരുഗന്‍ അശ്വിന് പകരം കൃഷ്ണപ്പ ഗൗതം ഇടംപിടിച്ചു.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റന്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ജെയിംസ് പാറ്റിന്‍സന്‍, രാഹുല്‍ ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കരുണ്‍ നായര്‍, ജെയിംസ് നീഷം, സര്‍ഫറാസ് ഖാന്‍, കൃഷ്ണപ്പ ഗൗതം, മുഹമ്മദ് ഷമി, ഷെല്‍ഡന്‍ കോട്രല്‍, രവി ബിഷ്‌ണോയി.

Latest Stories

ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് കിവീസ് വെടിക്കെട്ട് ബാറ്റര്‍

ആഭ്യന്തര ക്രിക്കറ്റ് കളിച്ചാല്‍ മാത്രം അകത്ത്, സമ്മതിച്ച് സൂപ്പര്‍ താരം; കളി ബിസിസിഐയോടോ..!

ഒടുവില്‍ അരവിന്ദ് കെജ്രിവാള്‍ പുറത്തേക്ക്; ജൂണ്‍ ഒന്ന് വരെ ഇടക്കാല ജാമ്യം; തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ കോടതി അനുവാദം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 210.51 കോടി രൂപ; പൊതു ആവശ്യ ഫണ്ടില്‍ ആദ്യ ഗഡു അനുവദിച്ചു; വരുമാനം കുറവായ പഞ്ചായത്തുകളുടെ കൈപിടിച്ച് സര്‍ക്കാര്‍

എടാ മോനെ.. ഹിന്ദി രാഷ്ട്രഭാഷയല്ലേ ബഹുമാനിക്കേണ്ടേ..; രംഗണ്ണനും അമ്പാനും ഭാഷയെ അപമാനിച്ചു, വിമര്‍ശനം

വരാനിരിക്കുന്ന തലമുറ ആ ഇന്ത്യൻ താരത്തെ മാതൃകയാക്കണം, അയാൾ അത്രമാത്രം കഷ്ടപെട്ടിട്ടുണ്ട്: മുഹമ്മദ് ഷമി പറയുന്നത് ഇങ്ങനെ

ചരക്ക് എന്ന് വിളിക്കുന്ന സിനിമകളില്‍ ഇനി അഭിനയിക്കില്ല, അറിയാതെ അങ്ങനെ ഒരുപാട് സിനിമകള്‍ ചെയ്തു പോയി: സൊനാക്ഷി സിന്‍ഹ

IPL 2024: 'അത് ചെയ്താല്‍ ഞങ്ങള്‍ക്ക് അവനെ നഷ്ടപ്പെടും'; ധോണിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്‌ളെമിംഗ്

വിവാഹം മുടങ്ങിയത് ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ; 16കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; പ്രതി രക്ഷപ്പെട്ടത് പെണ്‍കുട്ടിയുടെ തലയുമായി

ഇന്ത്യയില്‍ രാഷ്ട്രീയ അസന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; അമേരിക്കക്കെതിരെ ആഞ്ഞടിച്ച് റഷ്യ; മതസ്വാതന്ത്ര്യ വിവാദത്തില്‍ മോദി സര്‍ക്കാരിന് പൂര്‍ണ പിന്തുണ