എറിഞ്ഞ് മെരുക്കി പഞ്ചാബ്; ബാംഗ്ലൂര്‍ വിജയലക്ഷ്യം കുറിച്ചു

ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 172 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 171 റണ്‍സ് എടുത്തത്. 39 ബോളില്‍ 48 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‌ലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍.

ബാംഗ്ലൂരിനായി ദേവ്ദത്ത് പടിക്കല്‍ 18- ഉം ആരോണ്‍ 20- ഉം വാഷിംഗ്ടന്‍ സുന്ദര്‍ 13- ഉം ശിവം ദുബെ 23- ഉം റണ്‍സെടുത്തു.ഡിവില്ലിയേഴ്‌സിന് രണ്ട് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ക്രിസ് മോറിസ് 8 ബോളില്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പഞ്ചാബിനായി മുഹമ്മദ് ഷമി, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ്, ക്രിസ് ജോര്‍ദാന്‍, എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഷാര്‍ജയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലിറങ്ങിയ ടീമിനെ തന്നെ ബാംഗ്ലൂര്‍ നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് നിരയില്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍ ഇടം നേടി. മുജീബുര്‍ റഹമാന് പകരം മുരുകന്‍ അശ്വിനും പരിക്കേറ്റ മന്ദീപ് സിംഗിന് പകരം ദീപക് ഹൂഡയും പഞ്ചാബ് നിരയില്‍ കളിക്കും. വിജയം തുടരാന്‍ ബാംഗ്ലൂര്‍ ഇറങ്ങുമ്പോള്‍ രണ്ടാം പകുതിയില്‍ ജീവന്മരണ പോരാട്ടത്തിനാണ് പഞ്ചാബ് ഇറങ്ങുന്നത്. കളിച്ച ഏഴ് കളിയില്‍ ആറിലും തോറ്റ പഞ്ചാബിന് ഇനിയും തോറ്റാല്‍ പ്ലേ ഓഫ് സാദ്ധ്യതകള്‍ അവസാനിക്കും.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: ക്രിസ് ഗെയ്ല്‍, കെ.എല്‍.രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്വെല്‍ , ദീപക് ഹൂഡ, ക്രിസ് ജോര്‍ദാന്‍, മുഹമ്മദ് ഷമി, മുരുകന്‍ അശ്വിന്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിംഗ്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), എബി ഡിവില്ലേഴ്‌സ് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ക്രിസ് മോറിസ്, ഇസുരു ഉഡാന, വാഷിംഗ്ടന്‍ സുന്ദര്‍, നവ്ദീപ് സെയ്നി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍

Latest Stories

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്