കളത്തിലിറങ്ങും മുമ്പേ ഡല്‍ഹിയ്ക്ക് തിരിച്ചടി; സൂപ്പര്‍ താരത്തിന് പരിക്ക്

ഐ.പി.എല്‍ 13ാം സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ആദ്യ മത്സരത്തിനിറങ്ങാനൊരുങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് അപ്രതീക്ഷിത തിരിച്ചടി. പരിശീനത്തിനിടെ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് പരിക്കേറ്റതാണ് ഡല്‍ഹിയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. പരിക്ക് അല്‍പ്പം സാരമുള്ളതാണെന്നും പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തില്‍ ഇഷാന്ത് കളിക്കില്ലെന്നുമാണ് വിവരം. ബോളിംഗ് നിരയില്‍ ഇഷാന്തിന്റെ അഭാവം ടീമിന് തലവേദനയാകുമെന്ന് ഉറപ്പാണ്.

ഇഷാന്തിന്റെ അഭാവത്തില്‍ റബാഡ, മോഹിത് ശര്‍മ, ആന്‍ റിച്ച് നോര്‍ജ, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, കീമോ പോള്‍ എന്നിവര്‍ക്കായിരിക്കും പേസ് ചുമതല. ആര്‍.അശ്വിന്‍, അമിത് മിശ്ര, അക്സര്‍ പട്ടേല്‍ എന്നിവര്‍ സ്പിന്നിലും ഡല്‍ഹിയുടെ മൂര്‍ച്ചയുള്ള ആയുധങ്ങളാണ്.

ബാറ്റ്സ്മാന്‍മാരെ നന്നായി പിന്തുണയ്ക്കുന്ന മൈതാനമാണ് ദുബായിലേത്. ഇവിടെ നടന്ന ടി20 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത് പല ടീമും 200ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടുണ്ട്. അതിനാല്‍ തന്നെ നല്ലൊരു ബാറ്റിംഗ് പ്രകടനം ഇന്നത്തെ കളിയില്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 7.30 നാണ് മത്സരം. കെ.എല്‍ രാഹുല്‍ പഞ്ചാബിനെ നയിക്കുമ്പോള്‍ ശ്രേയസ് അയ്യര്‍ക്കാണ് ഡല്‍ഹിയുടെ കടിഞ്ഞാണ്‍.

Latest Stories

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്