'അവന്‍ സെവാഗിന്റെ മിനി വേര്‍ഷന്‍'; യുവതാരത്തിലേക്ക് വിരല്‍ ചൂണ്ടി സ്വാന്‍

ഇന്ത്യന്‍ യുവതാരവും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണര്‍ ബാറ്റ്‌സ്മാനുമായ പൃഥ്വി ഷായെ വീരേന്ദ്ര സെവാഗുമായി താരതമ്യം ചെയ്ത് മുന്‍ ഇംഗ്ലണ്ട് താരം ഗ്രേയം സ്വാന്‍. വീരേന്ദ്ര സെവാഗിന്റെ മിനി വേര്‍ഷനാണ് പൃഥ്വി ഷായെന്ന് സ്വാന്‍ പറഞ്ഞു. ഡല്‍ഹി ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളവരാണെന്നും വളരെ ആത്മവിശ്വാസത്തോടയൊണ് അവരുടെ കളിയെന്നും സ്വാന്‍ പറഞ്ഞു.

“പൃഥ്വി ഷാ, എന്തൊരു താരമാണ് അദ്ദേഹം. ഷാ ബാറ്റ് ചെയ്യുന്ന രീതി എനിക്ക് ഇഷ്ടമാണ്. അദ്ദേഹം ബേബി സെവാഗാണ്. സെവാഗിന്റെ മിനിയേച്ചര്‍ വേര്‍ഷനെ പോലെയാണ് പൃഥ്വി ഷാ. സെവാഗ് എന്റെ എക്കാലത്തെയും ഇഷ്ടപ്പെട്ട ഇന്ത്യന്‍ താരമാണ്. ഡല്‍ഹിക്ക് ശക്തമായ ഒരു ടീമാണ് ഉള്ളത്. അവര്‍ വളരെ ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ കഴിയുന്ന ടീമാണ് അവര്‍” സ്വാന്‍ പറഞ്ഞു.

Kevin Pietersen And I Openly Disliked Each Other: Graeme Swann

ഷായുടെ വെടിക്കെട്ട് പ്രകടനം ഡല്‍ഹിക്ക് ടൂര്‍ണമെന്റില്‍ മികച്ച തുടക്കം പലപ്പോഴും നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്ഥിരതയില്ലായ്മ വലിയ പ്രശ്നമാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 25.25 ആണ് ശരാശരിയില്‍ 202 റണ്‍സാണ് പൃഥ്വി ഷാ നേടിയത്. രണ്ട് അര്‍ധ സെഞ്ച്വറികള്‍ ഷായുടെ പേരിലുണ്ട്. 42, 66, 64 എന്നിവയാണ് ഷായുടെ ഈ സീസണിലെ മികച്ച സ്‌കോറുകള്‍.

യുവതാരങ്ങളാല്‍ സമ്പന്നമായ ഡല്‍ഹി മികച്ച പ്രകടനമാണ് സീസണില്‍ നടത്തുന്നത്. അവരുടെ വിജയങ്ങളില്‍ പോലും സര്‍വ്വാധിപത്യം പ്രകടമാണ്. സീസണില്‍ ഹൈദരാബാദിനോടും മുംബൈയോടും മാത്രമാണ് അവര്‍ തോല്‍വി വഴങ്ങിയിട്ടുള്ളത്. 8 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്തുണ്ട് ഡല്‍ഹി.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്