ഐ.പി.എല്‍ 2020: ഇന്ന് പഞ്ചാബ്-ഡല്‍ഹി പോരാട്ടം

ഐ.പി.എല്‍ 13ാം സീസണിലെ രണ്ടാം മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് മത്സരം. കെ.എല്‍ രാഹുല്‍ പഞ്ചാബിനെ നയിക്കുമ്പോള്‍ ശ്രേയസ് അയ്യര്‍ക്കാണ് ഡല്‍ഹിയുടെ കടിഞ്ഞാണ്‍.

ശക്തമായ സീനിയര്‍-യുവനിരയിലാണ് ഡല്‍ഹിയുടെ നട്ടെല്ല്. ഇന്ത്യന്‍ ഒപ്പണര്‍ ശിഖര്‍ ധവാനാണ് ബാറ്റിംഗില്‍ പ്രധാന കരുത്ത്. ഓപ്പണിങില്‍ ധവാനൊടോപ്പം പൃഥ്വി ഷാ എത്തിയേക്കും. മൂന്നാം നമ്പറില്‍ അജിങ്ക്യ രഹാനെ എത്തുമ്പോള്‍ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഷിംറോന്‍ ഹെറ്റ്മെയര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്സ് ക്യാരി തുടങ്ങിയ മികച്ച ബാറ്റിംഗ് നിര പിന്നാലെയെത്തും.

റബാഡ, ഇഷാന്ത് ശര്‍മ, മോഹിത് ശര്‍മ, ആന്‍ റിച്ച് നോര്‍ജ, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, കീമോ പോള്‍ എന്നിവര്‍ പേസിലും ആര്‍.അശ്വിന്‍, അമിത് മിശ്ര, അക്സര്‍ പട്ടേല്‍ എന്നിവര്‍ സ്പിന്നിലും ഡല്‍ഹിയുടെ മൂര്‍ച്ചയുള്ള ആയുധങ്ങളാണ്.

മറുവശത്ത് കെ.എല്‍ രാഹുലും ക്രിസ് ഗെയ്‌ലുമായിരിക്കും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. പിന്നാലെ മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരും ചേരും. യു.എ.ഇയിലെ മൈതാനത്ത് മികച്ച റെക്കോഡുള്ള മാക്സ്വെല്ലിന്റെ സാന്നിധ്യം പഞ്ചാബിന്റെ കരുത്ത് ഇരട്ടിപ്പിക്കും. ക്രിസ് ജോര്‍ദാന്‍, മുഹമ്മദ് ഷമി, ഹാര്‍ഡസ് വില്‍ജിയോന്‍, ഷെല്‍ഡോന്‍ കോട്രല്‍ എന്നിവരടങ്ങുന്ന പേസ് നിരയ്‌ക്കൊപ്പം മുജീബുര്‍ റഹ്മാന്റെ സ്പിന്‍ കരുത്തും പഞ്ചാബിന് കൂട്ടിനുണ്ട്.

ബാറ്റ്സ്മാന്‍മാരെ നന്നായി പിന്തുണയ്ക്കുന്ന മൈതാനമാണ് ദുബായിലേത്. ഇവിടെ നടന്ന ടി20 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത് പല ടീമും 200ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടുണ്ട്. അതിനാല്‍ തന്നെ നല്ലൊരു ബാറ്റിംഗ് പ്രകടനം ഇന്നത്തെ കളിയില്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

Latest Stories

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്