അന്തകനായി ഷമി; കൈപിടിച്ച് ഉയര്‍ത്തി സ്റ്റോയ്നിസ്

ഐ.പി.എല്‍ 13ാം സീസണിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 157 റണ്‍സ് നേടിയത്. മാര്‍ക്കസ് സ്റ്റോയ്നിസാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

കളി തുടങ്ങി നാല് ഓവറിനുള്ളില്‍ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് ഡല്‍ഹിയ്ക്ക് നഷ്ടമായത്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ അക്കൗണ്ട് തുറക്കാതെ ശിഖര്‍ ധവാന്‍ റണ്ണൗട്ടായി മടങ്ങി. പൃഥ്വി ഷായുമായുണ്ടായ ആശയ കുഴപ്പാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. നാലാം ഓവറില്‍ പൃഥ്വി ഷാ (5) ക്രിസ് ജോര്‍ദാന് ക്യാച്ച് നല്‍കി പുറത്തായി. ഷമിക്കായിരുന്നു വിക്കറ്റ്. ആ ഓവറില്‍ തന്നെ ഷിംറോണ്‍ ഹെറ്റ്മയറെയും (7) ഷമി മടക്കി. മായങ്ക് അഗര്‍വാളിന് ക്യാച്ച് നല്‍കിയായിരുന്നു ഹെറ്റ്മയറുടെ മടക്കം.

13 ന് മൂന്ന് എന്ന നിലയില്‍ പതറിയ ഡല്‍ഹിയെ ശ്രേയസ്- പന്ത് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 73 റണ്‍സാണ് അടിച്ചു കൂട്ടിയത്. പന്തിനെ വീഴ്ത്തി രവി ബിഷ്ണോയ്‌യാണ്‌ ഈ കൂട്ടുകെട്ട് പൊളിച്ചത്. പന്ത് 29 ബോളില്‍ 31 റണ്‍സ് നേടി. പിന്നാലെ 32 ബോളില്‍ 39 റണ്‍സുമായി അയ്യരും മടങ്ങി. ഷമിയ്ക്കായിരുന്നു വിക്കറ്റ്.

അവസാന ഓവറുകളില്‍ കൂറ്റനടികളുമായി മാര്‍ക്കസ് സ്റ്റോയ്നിസാണ് ഡല്‍ഹിയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 21 ബോളില്‍ നിന്ന് സ്റ്റോയ്നിസ് 7 ഫോറിന്റെയും 3 സിക്‌സിന്റെയും അകമ്പടിയില്‍ 53 റണ്‍സ് നേടി. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ടു സിക്‌സും മൂന്നു ഫോറും സഹിതം 30 റണ്‍സാണ് ഡല്‍ഹിയുടെ അക്കൌണ്ടിലെത്തിയത്. കളി തീരാന്‍ ഒരു ബോള്‍ മാത്രം ശേഷിക്കെ സ്റ്റോയ്നിസ് റണ്ണൌട്ടായി മടങ്ങുകയായിരുന്നു. ഷമി നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി. ഷല്‍ഡണ്‍ കോട്രല്‍ രണ്ട് വിക്കറ്റും രവി ബിഷ്ണോയ് ഒരു വിക്കറ്റും നേടി. ക്രിസ് ജോര്‍ദാന്‍ നാല് ഓവറില്‍ 56 റണ്‍സാണ് വഴങ്ങിയത്.

Latest Stories

'അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ല, ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെപിസിസി പ്രസിഡൻ്റ് പ്രതീക്ഷിച്ചിരിക്കാം'; കെ കെ ശൈലജ

ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പതിനഞ്ചാം ദിവസം പാലക്കാട് വോട്ട് ചെയ്യാനെത്തി, കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി

'രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, മുൻ‌കൂർ ജാമ്യം റദ്ദ് ചെയ്യണം'; ഹൈക്കോടതിയിൽ ഹർജി നൽകി സർക്കാർ

'ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രിയുടെ അടവ്'; വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍; 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഉപയോഗിക്കാം

'മോഹൻലാൽ ആയിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി, നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണം നടത്താൻ 'അമ്മ' നേതൃത്വം ബാധ്യസ്ഥർ'; ബാബുരാജ്

'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ, സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ മുഖ്യമന്ത്രി ആദ്യം നിലക്ക് നിർത്തട്ടെ'; രമേശ് ചെന്നിത്തല

കൽക്കരിയുടെ നിഴലിൽ കുടുങ്ങിയ ജീവിതങ്ങൾ: തൽചറിലെ മനുഷ്യരുടെ കഥയും ഇന്ത്യയുടെ തകരുന്ന ഊർജമാറ്റ വാഗ്ദാനങ്ങളും

'രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'; സണ്ണി ജോസഫിനെ തള്ളി പ്രതിപക്ഷ നേതാവ്

ഗവർണർക്ക് തിരിച്ചടി; ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും, കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്ന് വിമർശനം