ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം റെഡി, സഞ്ജുവിന് പകരം പന്ത് സ്നേഹം തുടർന്ന് ബിസിസിഐ; മറ്റൊരു സൂപ്പർതാരവും പുറത്ത്

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വമ്പൻ സർപ്രൈസുകൾ ഒന്നും തന്നെ ഇല്ലാത്ത ടീമിൽ രോഹിത് ശർമ്മ തന്നെ നായകൻ ആകുമ്പോൾ ഗിൽ ഉപനായകനായി അദ്ദേഹത്തെ സഹായിക്കും. പ്രതീക്ഷിച്ചത് പോലെ തന്നെ മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടമില്ല. രാഹുൽ തന്നെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിയുമ്പോൾ പന്താണ് ബാക്കപ്പ് കീപ്പർ.

ഗിൽ രോഹിത് സഖ്യം തന്നെ ഓപ്പൺ ചെയ്യുമ്പോൾ കോഹ്‌ലി മൂന്നാം നമ്പറിലും അയ്യർ നാലാം നമ്പറിലും ഇറങ്ങും. രാഹുൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ ഹാർദിക് അക്‌സർ ജഡേജ എന്നിവർ ഓൾ റൗണ്ടർമാരായി ടീമിൽ ഉണ്ടാകും. സുന്ദർ- കുൽദീപ് സഖ്യം ടീമിന്റെ സ്പിൻ ആക്രമണത്തെ നയിക്കുമ്പോൾ ബുംറ നയിക്കുന്ന പേസ് ആക്രമണത്തിൽ ഷമി അർശ്ദീപ് എന്നിവർ ഇടം പിടിച്ചു. സൂപ്പര്താരങ്ങളിൽ ഒരാളായ സിറാജിന് ടീമിൽ സ്ഥാനം ഇല്ല.

പന്തിന് പകരം സഞ്ജു സാംസൺ ബാക്കപ്പ് കീപ്പറായി ഇടം നേടണം എന്നുള്ള ആവശ്യം ശക്തം ആയിരുന്നു എങ്കിലും ടീം പന്തിനെ തന്നെ വിശ്വസിക്കുക ആയിരുന്നു. വിജയ് ഹസാരെ ട്രോഫിയിലെ തകർപ്പൻ ബാറ്റിംഗിലൂടെ ഞെട്ടിച്ച കരുൺ നായരെ പരിഗണിക്കുമെന്ന് റിപ്പോർട്ടകൾ വന്നെങ്കിലും അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടു.

ടീം ഇങ്ങനെ: രോഹിത് (സി), ഗിൽ (വിസി), ജയ്‌സ്വാൾ,   കോലി, അയ്യർ, രാഹുൽ, ഹാർദിക്, അക്സർ, സുന്ദർ, കുൽദീപ്, ബുംറ, ഷമി, അർഷ്ദീപ്, ജയ്‌സ്വാൾ, പന്ത്, ജഡേജ.

Latest Stories

INDIAN CRICKET: ഇനി ടീമിൽ എങ്ങാനും കയറിയാൽ ഒരിക്കലും പുറത്ത് പോകരുത്, അതിന് അവന്മാരെ കണ്ട് പഠിക്കുക; സർഫ്രാസ് ഖാന് ഉപദേശവുമായി സുനിൽ ഗവാസ്‌കർ

അന്ന് സഹോദരി, ഇനി അമ്മ വേഷം; വിജയ്‌ക്കൊപ്പം രേവതിയും

സിനിമ എടുക്കരുതെന്ന് സര്‍ക്കാറിന്റെ വിലക്ക്, ജയിലില്‍ കിടന്നു, രഹസ്യമായി ഷൂട്ട്; ഒടുവില്‍ അംഗീകാരം, ജാഫര്‍ പനാഹിക്ക് പാം ഡി ഓര്‍

കേരളത്തില്‍ നാലുദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത: റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു; മലയോര മേഖലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സാധ്യത; ജാഗ്രത നിര്‍ദേശം

INDIAN CRICKET: അപ്പോൾ തീരുമാനിച്ച് ഉറപ്പിച്ച് ആണല്ലോ, നായകനായതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ ഞെട്ടിച്ച് ഗിൽ; പറഞ്ഞത് ഇങ്ങനെ

സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോര കൊണ്ട് തീര്‍ക്കാന്‍ ഒളിഞ്ഞിരുന്ന് ആഹ്വാനം നടത്തുന്ന കാലം..; വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് മുരളി ഗോപി

9 ഭാഷകളിലും പുതിയ നടിയുടെ പേര്, ദീപികയ്ക്ക് പകരം തൃപ്തി നായികയാകും; ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് താരം

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ കരക്കടിഞ്ഞാല്‍ അടുത്തേക്ക് പോകുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്; കണ്ടെയ്നറില്‍ എന്താണുള്ളതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് മന്ത്രി

CSK VS GT: ഇന്നത്തെ ഗുജറാത്ത് ചെന്നൈ പോരാട്ടം ശരിക്കും ആഘോഷിക്കണം, ആ താരത്തിന്റെ അവസാന മത്സരമാണ് ഇത്; ആരാധകർക്ക് ഷോക്ക് നൽകി മുഹമ്മദ് കൈഫ്

IND VS ENG: 10 കിലോ ഭാരം കുറച്ചിട്ടും എന്തുകൊണ്ട് സർഫ്രാസ് ടീമിന് പുറത്തായി? കാരണം വെളിപ്പെടുത്തി അജിത് അഗാർക്കർ