INDIAN CRICKET: കോഹ്‌ലി ഒകെ ടീമിന് ബാധ്യതയാണ് പുറത്തിരുത്തുക എന്ന് സെലക്ടർമാർ, ഞങ്ങൾ ഒകെ വരും വർഷങ്ങളിൽ...; വിരാടിനെ രക്ഷിച്ച ധോണിയുടെ ബുദ്ധി ഇങ്ങനെ

ഈ തലമുറയിലെ ഏറ്റവും മികച്ച താരങ്ങളായ എം.എസ്. ധോണിയും വിരാട് കോഹ്‌ലിയും ക്രിക്കറ്റിനും അപ്പുറം ഒരു വലിയ സൗഹൃദം പങ്കിടുന്നു എന്നുള്ളത് ഏവർക്കും അറിവുള്ള കാര്യമാണ്. ‘ക്യാപ്റ്റൻ’ ധോണിയുടെ കീഴിലാണ് കോഹ്‌ലി അരങ്ങേറ്റം കുറിച്ചത്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണ് പല വമ്പൻ റെക്കോഡുകളും കോഹ്‌ലി ഈ കാലഘട്ടത്തിൽ എല്ലാം സ്വന്തമാക്കിയതും. ഇരുവരും വളരെക്കാലം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസികളെ നയിച്ചിട്ടുമുണ്ട്. പക്ഷേ 2025 സീസണിലേക്ക് വരുമ്പോൾ ഇരുവരും നിൽക്കുന്നത് അവരുടെ ചുമലിൽ നേതൃത്വഭാരമില്ലാതെയാണ്.

അതിനിടെ അപ്രതീക്ഷിതമായി വിരാട് കോഹ്‌ലി ടെസ്റ്റ് ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുയും ചെയ്തത് ഈ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഇടവേളയിലാണ്. മുമ്പൊരിക്കൽ ഇരുവരും ഇന്ത്യൻ ടീമിൽ കളിച്ചിരുന്ന കാലത്ത് കോഹ്‌ലി മോശം ഫോമിൽ നിൽക്കുമ്പോൾ അദ്ദേഹത്തെ പുറത്താക്കാനുള്ള ചർച്ചകൾ നടക്കുകയും അതിൽ അസ്വസ്ഥനായ ധോണി അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള സകല പ്ലാനുകളും പൊളിക്കുകയും ചെയ്തു.

2011 ലെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ കോഹ്‌ലിയെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് മൊഹീന്ദർ അമർനാഥ് (മുൻ ബിസിസിഐ ചീഫ് സെലക്ടർ) ധോണിയോട് ആവശ്യപ്പെട്ടിരുന്നു. ആ പര്യടനത്തിൽ കോഹ്‌ലി രണ്ട് ടെസ്റ്റുകളിൽ പരാജയപ്പെട്ടതിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു അത്. അപ്പോൾ ധോണി ഇങ്ങനെ പറഞ്ഞു ‘ഞാൻ കോഹ്‌ലിയെ ടീമിൽ നിന്ന് ഒഴിവാക്കില്ല. നിങ്ങൾക്ക് ആരെയെങ്കിലും ടീമിൽ നിന്ന് ഒഴിവാക്കണമെങ്കിൽ, ആരെയെങ്കിലും ടീമിൽ നിന്ന് ഒഴിവാക്കുക, കാരണം 2016, 2018, 2020 വർഷങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഇപ്പോൾ ഒരു സീനിയർ താരവും ഉണ്ടാകില്ല, പക്ഷേ കോഹ്‌ലി അവിടെ ഉണ്ടാകും”

എന്തായാലും ധോണി അന്ന് പറഞ്ഞത് പോലെ ടീമിൽ ഉണ്ടായിരുന്ന പല സീനിയർ താരങ്ങൾ ഈ കാലയളവിൽ ടീം വിട്ടപ്പോൾ കോഹ്‌ലി ടീമിന്റെ നട്ടെല്ലായി ഈ നാളുകളിൽ നിലകൊണ്ടു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി