സ്പിൻ കളിക്കാൻ പഠിച്ചിട്ട് വന്ന ഓസ്‌ട്രേലിയക്ക് സപ്ലി നൽകി ഇന്ത്യൻ ബോളറുമാർ, ഇന്ത്യ ഇന്നിംഗ്സ് ജയത്തിലേക്ക്

സ്പിൻ കളിക്കാൻ നന്നായി തന്നെ പഠിച്ചിട്ടുണ്ടെന്നും അത് എങ്ങനെയാണെന്ന് കാണിക്കാമെന്നും പറഞ്ഞ ഓസ്‌ട്രേലിയക്ക് തെറ്റി. ഞങ്ങളുടെ മണ്ണിൽ വന്നിട്ട് ഞങ്ങളെ ഒതുക്കാൻ ആരെയും ഞങ്ങൾ സമ്മതിക്കില്ല എന്ന ആവേശത്തിൽ പന്തെറിഞ്ഞ ഇന്ത്യൻ ബോളറുമാരുടെ മുന്നിൽ രണ്ടാം ഇന്നിങ്സിലും ഓസ്‌ട്രേലയ്ക്ക് പിഴച്ചു, ഇന്ത്യ ഉയർത്തിയ 223 റൺസിന്റെ ലീഡ് മറികടന്ന് വലിയ ലക്‌ഷ്യം മുന്നോട്ട് വെക്കാൻ ഇറങ്ങിയ ഓസ്‌ട്രേലിയയുടെ മേൽ വെള്ളിടി പോലെ വന്ന ജഡേജ- അശ്വിൻ സഖ്യം ഇറങ്ങിയപ്പോൾ കങ്കാരൂകൾക്ക് 6 വിക്കറ്റ് നഷ്ടം, സ്കോർ ബോർഡിൽ ആകെയുള്ളത് 64 റൺസ് മാത്രാണ്.

രണ്ടാം ഇന്നിങ്സിൽ എങ്കിലും കാര്യങ്ങൾക്ക് മാറ്റം വരുത്താൻ ഇറങ്ങിയ ഓസ്ട്രേലിയ അശ്വിനെ നേരിടാൻ ഉള്ള പടങ്ങൾ തങ്ങളുടെ കൈയിൽ ഉണ്ടെന്നുള്ള ഉദ്ദേശത്തിലായിരുന്നു വന്നത്. അശ്വിനാകട്ടെ തന്റെ മണ്ണിലുള്ള കരുത്ത് കാണിക്കുമെന്നുള്ള വിസ്‌ഗ്വാത്തിലും, തുടക്കത്തിൽ തന്നെ ഖവാജയെ സ്ലിപ്പിൽ കോഹ്‌ലിയുടെ കൈയിൽ എത്തിക്കുമ്പോൾ അത് വലിയ തകർച്ചയുടെ ആരംഭം ആയിരുന്നു. ശേഷം വാർണർ, റെൻഷൗ, ഹാൻഡ്‌സ്‌കോബ്, അലക്സ് കാരി എന്നിവരെയും മടക്കിയ അശ്വിൻ നാല് പേരെയും എൽ.ബി. ഡബ്ല്യൂ ആക്കുക ആയിരുന്നു. ഓസ്‌ട്രേലിയയുടെ പ്രതീക്ഷയായ ലബുഷാഗ്‌നെ ജഡേജയുടെ ഇരയായി മടങ്ങി.

എന്തായാലും വേഗം തന്നെ ചടങ്ങ് തീർത്ത് ഇന്നിംഗ്സ് ജയം ഉറപ്പാക്കാൻ തന്നെയാകും ഇന്ത്യൻ ശ്രമം എന്നുറപ്പാണ്.

Latest Stories

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും