അവിശ്വസനീയ റെക്കോഡ് സ്വന്തമാക്കി ടീം കോഹ്ലി, നാണംകെട്ട് ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ ഇന്ത്യന്‍ നായകന്‍ കോഹ്ലിയെ തേടി അപൂര്‍വ്വ റെക്കോഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പരമ്പരകള്‍ തൂത്തുവാരുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് കോഹ്ലി സ്വന്തമാക്കിയത്. പരമ്പര എതിരില്ലാതെ 3-0ത്തിനാണ് ഇന്ത്യ സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കക്കെതിരായ നേടിയ വൈറ്റ് വാഷ് കോഹ്ലിയുടെ ക്യാപ്റ്റന്‍സി കരിയറിലെ മൂന്നാമത്തെ സമ്പൂര്‍ണവിജയമാണ്. ഏറ്റവും കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലുമുള്ള പരമ്പരയില്‍ രണ്ട് തവണ പരമ്പര തൂത്തുവാരിയിട്ടുള്ള മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോഡാണ് കോഹ്ലി മറികടന്നത്. ന്യൂസിലന്‍ഡിനെതിരെയും(3-0), ശ്രീലങ്കക്കെതിരെയും(3-0) ആണ് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇതിന് മുമ്പ് പരമ്പര തൂത്തുവാരിയത്.

അതെസമയം ദക്ഷിണാഫ്രിക്കയെ തേടിയെത്തിയത് നാണക്കേടിന്റെ റെക്കോഡാണ്. ഒരു പരമ്പരയിലെ തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് തോല്‍വി വഴങ്ങുന്നത് 1935-36നുശേഷം ഇതാദ്യമാണ്. ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ തോല്‍വിയാണ് മൂന്നാം ടെസ്റ്റിലേത്.

രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചെത്തിയ ശേഷം ഇത് മൂന്നാം തവണ മാത്രമാണ് ദക്ഷിണാഫ്രിക്ക ഒരു പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്. 2001-02ലും 2005-06ലും ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു ഇതിനു മുമ്പ് ദക്ഷിണാഫ്രിക്ക ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളും തോറ്റത്.

Latest Stories

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു