'ടി-20 ലോകകപ്പ് ഇന്ത്യ നേടാൻ പോകുന്നില്ല, കാരണം....'; തുറന്ന് പറഞ്ഞ് ബ്രെറ്റ് ലീ

ഈ മാസം ഏഴാം തിയതി മുതൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ് എല്ലാ ടീമുകളും. ഇത്തവണ ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇപ്പോഴിതാ ഈ ടൂർണമെന്റിലെ തകർപ്പൻ പ്രകടനം കാഴ്ച വെക്കാൻ പോകുന്ന താരങ്ങളുടെ പേര് പറഞ്ഞിരിക്കുകയാണ് മുൻ ഓസീസ് താരം ബ്രെറ്റ് ലീ.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമാകുമെന്നും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുമെന്നും ലീ അഭിപ്രായപ്പെട്ടു.

ഈ ലോകകപ്പ് വരുൺ ചക്രവർത്തിയുടേതായിരിക്കും എന്നാണ് ബ്രെറ്റ് ലീ മിസ്റ്റർ ക്രിക്കറ്റ് യുഎഇ പോഡ്കാസ്റ്റിൽ തുറന്നുപറഞ്ഞത്. ‘ഇത്തവണ വരുൺ മികച്ച ഫോമിലായിരിക്കും. വിക്കറ്റുകള്‍ വരുണിന് അനുകൂലമായിരിക്കും. ബാറ്റര്‍മാരെ കുഴപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ ലോകകപ്പില്‍ വലിയ ചര്‍ച്ചയാകും. ഈ ലോകകപ്പ് വരുണിന്റേതായിരിക്കും‌’

‘ഫൈനൽ പോരാട്ടം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാവും. എന്നോട് വെറുപ്പ് തോന്നരുത്, ഓസ്ട്രേലിയ വിജയിക്കും. എന്റെ ഹൃദയം അവർക്കൊപ്പമാണ്’, ലീ കൂട്ടിച്ചേര്‍ത്തു.

Latest Stories

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യത്തിൽ വിധി ഇന്ന്

'ഇത് ഓസ്‌ട്രേലിയയാണ്, ഞങ്ങളുടെ ടീം അത്രയ്ക്കും ശക്തരാണ്'; ടി-20 ലോകകപ്പിൽ ടീമുകൾക്ക് മുന്നറിയിപ്പുമായി പാറ്റ് കമ്മിൻസ്

ടി-20 ലോകകപ്പിൽ എന്നെ ഭയപ്പെടുത്തുന്നത് ആ കാര്യമാണ്, ഇന്ത്യ അതിൽ ശ്രദ്ധിക്കണം: എം എസ് ധോണി

രോഹിതും കോഹ്‌ലിയും അടുത്ത ഏകദിന ലോകകപ്പ് കളിക്കണമെങ്കിൽ ആ ഒരു കാര്യത്തിൽ ശ്രദ്ധ കൊടുക്കണം: എം എസ് ധോണി

ഐസിഎൽ ഫിൻകോർപ്പിന്റെ പുതിയ എൻ.സി.ഡി ഇഷ്യൂ 2026 ഫെബ്രുവരി 5-ന് ആരംഭിക്കും; 12.25% വരെ യഥാർത്ഥ ആദായം

'സ്ഥിരമായ ഭരണകൂടങ്ങളില്ല, ഉണ്ടായിട്ടില്ല. ചരിത്രത്തില്‍ ഉണ്ടാവുകയുമില്ല; വോട്ടെയും നാട്ടെയും വില്‍ക്കമാട്ടാര്‍'; കന്നിപ്രസംഗത്തില്‍ കേന്ദ്രത്തെ ലക്ഷ്യമിട്ട് കമല്‍ഹാസന്‍

മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി ബിജെപി

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികളാരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി, അതിനുള്ള മേല്‍നോട്ടം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ദേവസ്വം ബെഞ്ച്

'നീതി അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ കേഴുകയാണ്'; സുപ്രീം കോടതിയില്‍ എസ്‌ഐആറിനെതിരെ നേരിട്ടെത്തി വീറോടെ വാദിച്ച് മമത ബാനര്‍ജി; ദീദിയുടെ അസാധാരണ പോരാട്ടവീര്യം