ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്: ഒരു വലിയ ചുവടുവെപ്പ് നടത്തി ശുഭ്മാന്‍ ഗില്‍

ധര്‍മ്മശാലയില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനായി ഒത്തുചേരുന്നതിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ നിലവില്‍ വിശ്രമത്തിലാണ്. 10 ദിവസത്തെ ഇടവേള ക്രിക്കറ്റ് താരങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം കഴിയാന്‍ മതിയായ സമയം നല്‍കി. എന്നിരുന്നാലും, ശുഭ്മാന്‍ ഗില്‍ തന്റെ ഒഴിവു സമയം വ്യത്യസ്തമായ രീതിയില്‍ ചെലവഴിക്കുകയാണ്.

പരമ്പരയിലെ അവസാന മത്സരത്തില്‍ മികച്ച പ്രകടനം ഉറപ്പാക്കാന്‍ വലംകൈയ്യന്‍ ബാറ്റര്‍ ഒറ്റയ്ക്ക് പരിശീലനം ആരംഭിച്ചു. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഗില്‍ ഒറ്റയ്ക്ക് പരിശീലനം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു.

പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലിന് മികച്ച തുടക്കം ലഭിച്ചില്ല. വിശാഖപട്ടണത്തില്‍ സെഞ്ച്വറി അടിക്കുന്നതിനും രാജ്കോട്ടില്‍ 91 റണ്‍സ് നേടുന്നതിനും മുമ്പ് അദ്ദേഹത്തിന്റെ പ്രകടനം താഴ്ന്ന അവസ്ഥയിലായിരുന്നു. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഫിഫ്റ്റി നേടിയ അദ്ദേഹം ഇന്ത്യയെ അഞ്ച് വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചു.

ഗില്‍ തന്റെ പിതാവിനൊപ്പമാണ് മൊഹാലിയില്‍ പരിശീലനം നടത്തി വരുന്നത്. അവസാന കളി ജയിക്കുന്നത് ഡബ്ല്യുടിസി പോയിന്റ് ടേബിളില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നതിനാല്‍ ഇന്ത്യ ശക്തമായ പോരാട്ടം തന്നെ കാഴ്ചവയ്ക്കും.

Latest Stories

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!

ആഭ്യന്തര സര്‍വേയില്‍ ഡിഎംകെ തരംഗം; തമിഴ്‌നാട്ടില്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചു

ധനുഷിനോടും കാര്‍ത്തിക്കിനോടും പൊറുക്കാനാവില്ല, ഞാന്‍ ബലിയാടായി.. ആന്‍ഡ്രിയയും തൃഷയും ഒക്കെ ആ ഗ്രൂപ്പിലുള്ളവരാണ്: സുചിത്ര

പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ വ്യാജപോസ്റ്റ്; കേസെടുത്ത് പൊലീസ്