ഏകദിന ലോകകപ്പ്: ചിന്നസ്വാമിയിൽ 'ദീപാവലി വെടിക്കെട്ട്'; നെതര്‍ലന്‍ഡ്‌സിനെതിരെ വമ്പൻ വിജയം നേടി ഇന്ത്യ

ഏകദിന ലോകകപ്പിലെ ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ നെതര്‍ലന്‍ഡ്‌സിനെ തോൽപ്പിച്ച് ഇന്ത്യ. 160 റൺസിനാണ് നെതര്‍ലന്‍ഡ്‌സിനെ ഇന്ത്യ തോൽപ്പിച്ചത്. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ‘ദീപാവലി വെടിക്കെട്ടിൽ’ 410 എന്ന കൂറ്റൻ സ്കോർ ആണ് ടീം ഇന്ത്യ പടുത്തുയർത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 47 ഓവറിൽ 250 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. സിറാജ്, ബുംമ്റാ, കുൽദീപ് യാദവ്, ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും കോഹ്ലിയും രോഹിത് ശർമയും ഓരോ വിക്കറ്റ് വീതവും നേടി.

ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യര്‍ (128*), കെ എല്‍ രാഹുല്‍ (102)
എന്നിവർ സെഞ്ചുറി നേടിയപ്പോൾ. രോഹിത് ശര്‍മ (61), ശുഭ്മാന്‍ ഗില്‍ (51), വിരാട് കോലി (51) എന്നിവര്‍ അർദ്ധ സെഞ്ചുറികളും കരസ്ഥമാക്കിയിരുന്നു.

സ്കോട്ട് എഡ്വാർഡിന്റെ വിക്കറ്റ് കരസ്ഥമാക്കിയതോടുകൂടി ഒൻപത് വർഷങ്ങൾക്ക് ശേഷം ഒരു ഏകദിന വിക്കറ്റ് നേടിയിരിക്കുകയാണ് കോഹ്‌ലി. തന്റെ രണ്ടാം ഓവറിലൂടെയാണ് കോഹ്‌ലി പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. കോഹ്‌ലിയുടെ ആദ്യ ലോകകപ്പ് വിക്കറ്റ് കൂടിയാണ് ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ പിറന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി