IND vs SL: അവന്‍ ടീമിലെ 'എക്‌സ്-ഫാക്ടര്‍'; രാജസ്ഥാന്‍ റോയല്‍സ് താരത്തെ പ്രശംസിച്ച് സൂര്യകുമാര്‍ യാദവ്

ഐപിഎല്ലില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം യുവതാരം റിയാന്‍ പരാഗ് വന്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു. കഴിവ് തെളിയിക്കാന്‍ ഒന്നിലധികം അവസരങ്ങള്‍ നല്‍കിയിട്ടും, രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ താരം പരാജയപ്പെട്ടു. എന്നാല്‍ ഒടുവില്‍ 2024 ഐപിഎല്‍ സീസണില്‍ താരം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഇന്ത്യന്‍ ടീമിലിടം പിടിക്കുകയും ചെയ്തു.

ടൂര്‍ണമെന്റിന്റെ അവസാന സീസണില്‍ താരം 14 മത്സരങ്ങളില്‍ നിന്ന് 573 റണ്‍സ് അടിച്ചുകൂട്ടുകയും വിരാട് കോഹ്ലിക്കും റുതുരാജ് ഗെയ്ക്വാദിനും പിന്നില്‍ മൂന്നാമത്തെ ലീഡിംഗ് സ്‌കോററായി ഫിനിഷ് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ ക്രിക്കറ്റിനോടുള്ള താരത്തിന്റെ പ്രതിബദ്ധതയെയും സമീപനത്തെയും അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ്. ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു.

കളിയാക്കലുകയും പരിഹാസങ്ങളും എല്ലായിടത്തും സംഭവിക്കുന്നു. ക്രിക്കറ്റില്‍ മാത്രമല്ല, എല്ലാ കായിക ഇനങ്ങളിലും ഇത് സംഭവിക്കുന്നു. ഒരു കായികതാരം അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പ്രധാനമാണ്. ഞാന്‍ അവനെ വളരെ ഉയര്‍ന്ന തലത്തില്‍ വിലയിരുത്തുന്നു.

ഐപിഎല്ലിന് മുമ്പും ഞാന്‍ ഇത് പറഞ്ഞിരുന്നു, ഞങ്ങള്‍ രണ്ടുപേരും പുനരധിവാസത്തിനായി എന്‍സിഎയില്‍ പോയപ്പോള്‍ അദ്ദേഹത്തെ കണ്ടപ്പോള്‍, അവനില്‍ ഒരു ‘എക്‌സ്-ഫാക്ടര്‍’ ഉണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. അയാള്‍ക്ക് മറ്റൊല്ലാ കോലാഹലങ്ങളും മാറ്റിവെച്ച് അവന്റെ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ 3-4 വര്‍ഷത്തിനിടയില്‍ ഐപിഎല്ലില്‍ അദ്ദേഹം തികച്ചും വ്യത്യസ്തനായ കളിക്കാരനായിരുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി.

ഞാന്‍ അവനില്‍ ശരിക്കും സന്തോഷവാനാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ആഭ്യന്തര ക്രിക്കറ്റ് ഒരു നല്ല അടിത്തറയാണ്, അതൊരു നല്ല പ്ലാറ്റ്‌ഫോമാണ്. നിങ്ങളുടെ കരിയറില്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിന്നീട് എങ്ങനെ റണ്‍സ് സ്‌കോര്‍ ചെയ്യാമെന്ന് മനസിലാക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. അത് ആ രീതിയില്‍ സഹായിക്കുന്നു. ടീമിനൊപ്പം അദ്ദേഹം ഇവിടെയുണ്ടെന്നതില്‍ എനിക്ക് സന്തോഷമുണ്ട്- സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

അവാര്‍ഡ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ പിണറായി വിജയന്‍

യെസ് ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്

IPL 2026: സഞ്ജുവിനായുള്ള പദ്ധതികൾ ഉപേക്ഷിച്ച് സിഎസ്കെ, മറ്റൊരു താരത്തെ ധോണിയുടെ പിൻഗാമിയായി എത്തിക്കാൻ നീക്കം

ഉപകരണങ്ങളോ ഉപകരണഭാഗങ്ങളോ കാണാതായിട്ടില്ല; ആരോഗ്യ മന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി ഡോ ഹാരിസ് ചിറക്കല്‍

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി മികച്ച നടി, മികച്ച സഹനടനും സഹനടിയുമായി വിജയരാഘവനും ഉർവ്വശിയും

യുഎസുമായി എഫ്-35 ജെറ്റ് ചര്‍ച്ച നടന്നിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍; ട്രംപിന്റെ തീരുവ യുദ്ധത്തില്‍ തിരിച്ചടിയ്ക്ക് പകരം ഡല്‍ഹി പ്രീണന സമീപനമാണ് സ്വീകരിക്കുകയെന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ വിശദീകരണം

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ; മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് പ്രോസിക്യൂഷന്‍; കോടതി നാളെ വിധി പറയും

ഓപ്പറേഷൻ സിന്ദൂർ: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽനിന്നും പിന്മാറാൻ ജയ് ഷായ്ക്ക് നിർദ്ദേശം, നീക്കം പിതാവ് മുഖാന്തരം

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്; സാധ്യത പട്ടികയിൽ മുന്നിൽ ഈ താരങ്ങൾ

മെസ്സി ഇന്ത്യയിലേക്ക്, വരുന്നത് സച്ചിനും ധോണിയ്ക്കും കോഹ്‌ലിക്കുമൊപ്പം ക്രിക്കറ്റ് കളിക്കാൻ!