സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. 124 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ പോരാട്ടം 93 ൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് 30 റൺസിന്റെ വിജയം. 92 ബോളിൽ 31 റൺസെടുത്ത വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അക്സർ പട്ടേൽ 17 ബോളിൽ 26 റൺസെടുത്തു. ധ്രുവ് ജുറേൽ 13 ഉം രവീന്ദ ജഡേജ 18 ഉം റൺസെടുത്തു. ഇന്ത്യൻ നിരയിൽ മറ്റാരും രണ്ടക്കം കടന്നില്ല.
ഇപ്പോഴിതാ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി മുൻ താരം മുഹമ്മദ് കൈഫ്. ഇപ്പോൾ ഇന്ത്യൻ ടീമിലെ താരങ്ങൾ കളിക്കുന്നത് ഭയത്തോടെയാണെന്ന് കൈഫ് പ്രതികരിച്ചു.
മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ:
” ഇന്ത്യൻ ടീമിൽ ആശയകുഴപ്പം പ്രകടമാണ്. കളിക്കാർക്ക് ടീമിലെ സ്ഥാനത്തിൽ വിശ്വാസമില്ല. ടീമിന്റെ നേതൃനിരയിൽ ആരുമില്ല. താരങ്ങളെ പിന്തുണയ്ക്കാൻ ആരെങ്കിലുമുണ്ട് എന്ന തോന്നൽ അവർക്കില്ല. ആരും സ്വതന്ത്രരായി കളിക്കുന്നില്ല. അവരുടെ ഉള്ളിൽ ടീമിലെ സ്ഥാനം നഷ്ടമാകുമോയെന്ന ഭയമാണ്”
“സർഫറാസ് ഖാൻ സെഞ്ച്വറി നേടിയ ശേഷവും ടീമിൽ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞില്ല. അധികം അവസരം ലഭിക്കാതെ സർഫറാസ് ടീമിന് പുറത്തായി. സായി സുദർശൻ 87 റൺസ് നേടിയ ശേഷം അടുത്ത ടെസ്റ്റിൽ അവസരം ലഭിച്ചില്ല. ഈ ടീമിൽ വളരെയധികം ആശയക്കുഴപ്പമുണ്ട് എന്നാണ് ഞാൻ കരുതുന്നത്” കൈഫ് കൂട്ടിച്ചേർത്തു.