IND vs SA: ഇന്ത്യയുടെ പേസ് വിജയത്തിന് കാരണം ആ മുന്‍ ക്യാപ്റ്റന്‍: സുനില്‍ ഗവാസ്‌കര്‍

കേപ്ടൗണില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ സെഷനില്‍ പേസ് നിരയുടെ ശ്രദ്ധേയമായ പ്രകടനത്തില്‍ ഇന്ത്യ ആതിഥേയരെ 55 റണ്‍സിന് പുറത്താക്കി. മുഹമ്മദ് സിറാജ് വെറും ഒമ്പത് ഓവറില്‍ 15 വിക്കറ്റിന് 6 വിക്കറ്റ് വീഴ്ത്തി. പേസ് ബൗളിംഗിലെ ഇന്ത്യയുടെ മികവ് ഒരിക്കല്‍ കൂടി ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു ഈ പ്രകടനം. ഇതിഹാസ താരം കപില്‍ ദേവാണ് ഇന്ത്യയുടെ പേസ് വിജയത്തിന് കാരണമെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ഇന്ത്യയില്‍ നിങ്ങള്‍ ഒരു സ്പിന്‍ ബോളര്‍ ആകേണ്ടതില്ലെന്ന് തെളിയിച്ച കപില്‍ ദേവിന് നന്ദി. ഇന്ത്യന്‍ പിച്ചുകളില്‍ പോലും വിക്കറ്റ് വീഴ്ത്താം. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ വിക്കറ്റുകളില്‍ കളിക്കുമ്പോള്‍, പുതിയ ബോള്‍ ബോളര്‍മാര്‍ക്ക് കൂടുതല്‍ സഹായം ലഭിക്കും. അതിനുശേഷം ഇന്ത്യ വിവിധ ഫാസ്റ്റ് ബൗളര്‍മാരെ സൃഷ്ടിച്ചു.

കഴിഞ്ഞ 10-12 വര്‍ഷങ്ങളില്‍, ഐപിഎല്‍ നിരവധി ഫാസ്റ്റ് ബൗളര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. ഇത് മറ്റ് രാജ്യങ്ങള്‍ അസൂയപ്പെടുത്തുന്ന ഒരു മികച്ച ബെഞ്ച് ശക്തിയാണ് ഇന്ത്യക്ക് നല്‍കുന്നത്. ഇടംകൈയ്യന്‍മാരുടെയും വലംകൈയ്യന്‍മാരുടെയും മിശ്രണം കൊണ്ട്, ഏത് വിടവുകളും നികത്താന്‍ മതിയായ പ്രതിഭകള്‍ ഇന്ത്യയ്ക്കുണ്ട്. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് ഷമിയുടെ സമീപകാല പ്രകടനം കപില്‍ ദേവിനുള്ള ആദരവാണ്. വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 6 ന് ഇന്ത്യയുടെ ആദ്യ വിജയവും ഞാന്‍ പ്രവചിക്കുന്നു- ഗവാസ്‌കര്‍ പറഞ്ഞു.

ബുംറയുടെയും മുകേഷ് കുമാറിന്റെയും പിന്തുണയോടെ സിറാജിന്റെ മികച്ച സ്‌പെല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തപ്പോള്‍ ഇന്ത്യന്‍ പേസ് ബോളര്‍മാരുടെ സമീപകാല ആധിപത്യം പ്രകടമായിരുന്നു. വെറും 23.2 ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. രണ്ട് ബാറ്റര്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കത്തിലെത്താനായത്. 8 ഓവറില്‍ 25 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ബുംറ സിറാജിന്റെ പ്രകടനത്തിന് കരുത്തേകി.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ തന്ത്രപ്രധാനമായ ഫീല്‍ഡ് പ്ലെയ്സ്മെന്റുകളും മുകേഷ് കുമാറിന്റെ ഫലപ്രദമായ ബൗളിംഗും കഴിഞ്ഞ മത്സരത്തില്‍ 400-ലധികം റണ്‍സ് വഴങ്ങിയതിന് ശേഷം ഇന്ത്യയുടെ തിരിച്ചുവരവിന് കൂടുതല്‍ ഉറപ്പുനല്‍കി.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്