ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ടി20; ഇന്ത്യയ്ക്ക് അപ്രതീക്ഷിത രക്ഷകന്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് രാജ്‌കോട്ടില്‍ നടക്കും. പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്‍പിലാണ്. കഴിഞ്ഞ മത്സരത്തില്‍ 48 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ ശക്തമായി തിരിച്ചുവന്നിരുന്നു. ഈ പ്രകടനം ഇന്നും ആവര്‍ത്തിക്കാനാവുന്ന പ്രതീക്ഷയിലാണ് പന്തും കൂട്ടരും.

എന്നാല്‍ ഇന്ന് കളി നടക്കുന്ന രാജ്‌കോട്ടില്‍ മഴ മുന്നറിയിച്ച് നല്‍കിയിട്ടുണ്ട്. രാജ്കോട്ടില്‍ മണ്‍സൂണിന് മുന്നോടിയായുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നത്തെ തോറ്റാല്‍ പരമ്പര നഷ്ടമാകുമെന്നിരിക്കെ ഈ വാര്‍ത്ത ഇന്ത്യയെ സംബന്ധിച്ച് ആശ്വാസം നല്‍കുന്നതാണ്.

മൂന്നാം മത്സരത്തില്‍ ബോളര്‍മാര്‍ ഫോമിലേക്ക് മടങ്ങിവന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ഷെഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ പ്രകടനം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു. പേസര്‍ ആവശ് ഖാന്‍ വിക്കറ്റുകള്‍ വീഴ്ത്താത്തത് ടീം മാനേജ്‌മെന്റ് ഗൗരവമായെടുത്താല്‍ പകരം ഉമ്രാന്‍ മാലിക്കിനോ അര്‍ഷ്ദീപ് സിംഗിനോ അവസരം ലഭിക്കും.

ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ മോശം ഫോമും മധ്യനിര താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതുമാണ് ഇന്ത്യയെ വലയ്ക്കുന്ന കാര്യം. മത്സരത്തില്‍ ടോസ് നിര്‍ണ്ണായകമാകും. പരമ്പരയില്‍ പന്തിന് ഇതുവരെ ടോസ് ഭാഗ്യം തുണച്ചിട്ടില്ല.ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്വിന്റന്‍ ഡിക്കോക്ക് മടങ്ങിയെത്തിയേക്കും.

ഇന്ത്യ സാധ്യതാ ഇലവന്‍: ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, ഉമ്രാന്‍ മാലിക്/അര്‍ഷ്ദീപ് സിംഗ്.

Latest Stories

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം