IND VS PAK: ആരും ഒരു നല്ല പോരാട്ടം പ്രതീക്ഷിച്ച് മത്സരം കാണാൻ ഇരിക്കരുത്, ജയിക്കുന്നത് ആ ടീം ആയിരിക്കും: ഹർഭജൻ സിങ്

മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്, ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ലെ ഇന്ത്യ vs പാകിസ്ഥാൻ ഏറ്റുമുട്ടലിനെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഇരു ടീമുകളും താരതമ്യപ്പെടുത്തിയാൽ താരങ്ങളുടെ ക്വാളിറ്റിയിൽ ഒരുപാട് വ്യത്യാസം ഉണ്ടെന്നും അതിനാൽ തന്നെ നടക്കാൻ പോകുന്നത് ഏകപക്ഷിയമായ പോരാട്ടം ആയിരിക്കുമെന്നും ഹർഭജൻ പ്രവചിച്ചു. ഏകദിന ക്രിക്കറ്റിൽ ഇന്ത്യ പാകിസ്ഥാനേക്കാൾ വളരെ മുന്നിലാണെന്നും ഫെബ്രുവരി 23 ന് ദുബായിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ തന്നെ ജയിക്കുമെന്നും ഹർഭജൻ പറഞ്ഞു.

ഉയർന്ന ടിക്കറ്റ് ഡിമാൻഡ് ഉള്ള മത്സരത്തിൽ, മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റുകൾ വിറ്റുതീർന്നു എങ്കിലും ആരും ക്ലോസ് ഗെയിം പ്രതീക്ഷിക്കരുതെന്ന് ഹർഭജൻ ആരാധകർക്ക് മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ ശക്തമായ പോരാട്ടം നടത്തുമോ എന്ന സംശയം പ്രകടിപ്പിച്ചുകൊണ്ട് ബാറ്റിംഗ് ശക്തിയിലെ കാര്യമായ വ്യത്യാസം അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യ-പാകിസ്ഥാൻ മത്സരത്തെക്കുറിച്ചുള്ള തൻ്റെ വീക്ഷണങ്ങൾ ഹർഭജൻ സിംഗ് പ്രകടിപ്പിച്ചു, അതിനെ “ഓവർഹൈപ്പഡ്” എന്ന് വിളിക്കുകയും “ഇത് സാധാരാണ ഒരു മത്സരം മാത്രമാണ്. അതിൽ കാര്യമായ കാര്യമൊന്നുമില്ല. ”ഇങ്ങനെ പറഞ്ഞു. “അവരുടെ പ്രധാന ബാറ്റ്സ്മാൻമാരെ നോക്കൂ. അവരുടെ സ്റ്റാർ ബാറ്ററായ ബാബർ അസമിന് ഇന്ത്യക്കെതിരെ 31 ശരാശരി ആണ് ഉള്ളത്. ഒരു മികച്ച ബാറ്റർക്ക് ശരാശരി 50 ആവണം. പിന്നെ ഒരു കളിക്കാരനെന്ന നിലയിൽ ഞാൻ ബഹുമാനിക്കുന്ന റിസ്വാൻ ഉണ്ട്. അവൻ സ്വാതന്ത്ര്യത്തോടെയാണ് കളിക്കുന്നത്, പക്ഷേ ഇന്ത്യയ്‌ക്കെതിരായ അദ്ദേഹത്തിൻ്റെ ശരാശരി വെറും 25 ആണ്. അവരുടെ ഒരേയൊരു സ്ഥിരതയുള്ള ഓപ്പണറായ ഫഖർ സമന് 46 എന്ന മികച്ച ശരാശരിയുണ്ട്. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ്റെ പ്രതീക്ഷ അവനിൽ മാത്രമാണ്.”

പാക്കിസ്ഥാൻ്റെ ബാറ്റിംഗ് ലൈനപ്പിനെക്കുറിച്ച് പ്രതിഫലിപ്പിച്ചുകൊണ്ട് ഹർഭജൻ പറഞ്ഞു, “അവരുടെ ടീമിനെ നോക്കുമ്പോൾ, അവർ ഒരു പോരാട്ടം പോലും നടത്തുമെന്ന് എനിക്ക് ആത്മവിശ്വാസമില്ല.”

ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത് 2024 ടി20 ലോകകപ്പിലാണ്, അവിടെ പാകിസ്ഥാൻ 120 റൺസ് പിന്തുടരുന്നതിൽ പരാജയപ്പെട്ടു. 2023 ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാൻ ഉയർത്തിയ 191 റൺസ് അനായാസം പിന്തുടർന്നു.

Latest Stories

ദേശീയപാത തകര്‍ന്നുവീണത് നിര്‍ഭാഗ്യകരം; ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം; പാക് സൈനിക മേധാവിയുടെ സ്ഥാനക്കയറ്റം അട്ടിമറി ഒഴിവാക്കാനെന്ന് നിഗമനം

രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കും; അടിയന്തര സഹായം നല്‍കണം, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും നാളുകള്‍; ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍

IPL 2025: ദ്രാവിഡ് എന്താണ് ഇങ്ങനെ എഴുതുന്നതെന്ന് ഒടുവില്‍ പിടികിട്ടി, അപ്പോ ഇതായിരുന്നല്ലേ കുറിച്ചത്, താരത്തിന്റെ മറുപടി ഇങ്ങനെ

ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കി; തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി നീട്ടുന്നത് ഇത് രണ്ടാം തവണ

‘മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറായിട്ടില്ല’; കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥയിൽ വിമർശിച്ച് ഹൈക്കോടതി

വീണ്ടും സ്ലീവ്‌ലെസ് ധരിക്കാൻ നാല് വർഷത്തിലധികം എടുത്തു; സന്തോഷം പങ്കുവച്ച് മേഘന രാജ്

INDIAN CRICKET: ഇന്ത്യന്‍ ടീമിനെ രക്ഷിക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയൂ, വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണം, സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടെങ്കില്‍..., ആവശ്യവുമായി മുന്‍താരം

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വൈകിട്ട് 5ന് സൈറണ്‍ മുഴങ്ങും