IND vs PAK: ഷമിയുടെ ആദ്യ ഓവര്‍, സഹീര്‍ ഖാന്‍ ഉള്‍പ്പടെ നാല് ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ആശ്വാസം

ചാമ്പ്യന്‍സ് ട്രോഫിയിലെ ബദ്ധവൈരികളുടെ പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ ബാറ്റ് ചെയ്യുന്നു. താളം തെറ്റിയ ഇന്ത്യന്‍ ബോളിംഗ് ആണ് ആദ്യ ഓവറില്‍ കാണാനായത്. ഇന്ത്യന്‍ ബോളിംഗ് ആക്രമണം തുറന്ന മുഹമ്മദ് ഷമി ആദ്യ ഓവറില്‍ അഞ്ച് വൈഡ് ബോളാണ് എറിഞ്ഞത് (0 Wd 0 Wd Wd 0 1 0 Wd Wd 0). 11 ബോള്‍ എറിഞ്ഞാണ് ഷമി ആദ്യ ഓവര്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ വലിയൊരു നാണക്കേട് താരത്തെ തേടിയെത്തിയിരിക്കുകയാണ്.

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരോവറില്‍ അഞ്ചു വൈഡുകളെറിഞ്ഞ ഇന്ത്യന്‍ ബോളറായി ഷമി മാറി. ഇതിഹാസ ഫാസ്റ്റ് ബോളര്‍ സഹീര്‍ ഖാന്‍ ഉള്‍പ്പെടെ ഇന്ത്യയുടെ നാലു പേര്‍ ഒരോവറില്‍ നാലു വീതം വൈഡുകളെറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരെയെല്ലാം ഇവിടെ ഷമി മറികടന്നിരിക്കുകയാണ്.

സഹീര്‍ നാലു തവണയാണ് ഒരോവറില്‍ നാലു വൈഡുകളെറിഞ്ഞത്. ആര്‍പി സിംഗ് രണ്ടു തവണയും ലക്ഷ്മിപതി ബാലാജി, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ ഓരോ തവണയും നാലു വീതം വൈഡുകള്‍ ഒരോവറില്‍ എറിഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ