ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ നാടകീയ സംഭവവികാസങ്ങൾക്കാണ് ആരാധകർ സാക്ഷിയാകുന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സും ഇന്ത്യൻ ഓപണർ യശസ്‌വി ജൈസ്വാളും മത്സരത്തിനിടയിൽ വാക് തർക്കത്തിൽ ഏർപ്പെട്ട വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയതായിരുന്നു ഇന്ത്യ. മത്സരത്തിന്റെ 17-ാം ഓവറിനിടെയാണ് ജയ്‌സ്വാളും സ്‌റ്റോക്‌സും നേര്‍ക്കുനേര്‍ വന്നത്. കരുണിന്റെ ബാറ്റിങ്ങിനിടെയും ജയ്‌സ്വാളിനെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ചൊറിഞ്ഞതോടെ രംഗം കൂടുതല്‍ ചൂടുപിടിച്ചു. എന്നാൽ താരത്തിനുള്ള മറുപടി അപ്പോൾ തന്നെ ജയ്‌സ്വാൾ നൽകിയിരുന്നു. തുടർച്ചയായി രണ്ടാം ടെസ്റ്റ് മത്സരത്തിലും ജയ്‌സ്വാൾ അർദ്ധ സെഞ്ചുറി നേടി.
ടോസ് നഷ്ടപെട്ട ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപണർ കെ എൽ രാഹുലിനെ നഷ്ടമായി. തുടർന്ന് വന്ന കരുൺ നായർ 31 റൺസ് നേടിയെങ്കിലും താരത്തിന്റെ ഇന്നിങ്‌സ് നീണ്ടു നിന്നില്ല. പിന്നീട് മികച്ച സ്കോറിലേക്ക് ടീമിനെ നയിച്ചത് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും യശസ്‌വി ജൈസ്വാളും ചേർന്നാണ്. എന്നാൽ സെഞ്ച്വറി നേടാനാവാതെ ജയ്‌സ്വാൾ 87 റൺസ് നേടി മടങ്ങി. നിലവിൽ ക്രീസിൽ നിൽക്കുന്നത് ശുഭ്മാൻ ഗില്ലും റിഷബ് പന്തുമാണ്.