IND VS ENG: അയ്യേ ഇങ്ങനെയാണോ ജഡേജേ കളിക്കുന്നത്, കുറച്ച് ധൈര്യം കാണിക്കണ്ടേ: ബാസിത് അലി

ഇം​ഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസ് തോൽവി. ഇം​ഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിം​ഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇം​ഗ്ലീഷ് പേസർമാരുടെ മിന്നും ബോളിം​ഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.

കെഎൽ രാഹുലിന്റെ ബാറ്റിം​ഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിം​ഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിം​ഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ ‍സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെ‌‌ടുത്ത് പുറത്താകാതെ നിന്നു.

എന്നാൽ മത്സരത്തിൽ ജഡേജ കുറച്ചുകൂടി ധൈര്യം കാണിച്ചിരുന്നെങ്കില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കുമായിരുന്നെന്നാണ് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി പറയുന്നത്.

ബാസിത് അലി പറയുന്നത് ഇങ്ങനെ:

“ഫീൽഡർമാർ 30 യാർഡ് സർക്കിളിന് പുറത്തായിരുന്നോ? അങ്ങനെയായിരുന്നെങ്കിൽ ജഡേജയ്ക്ക് കാര്യമായിട്ടൊന്നും ചെയ്യാൻ അവസരമുണ്ടായിരുന്നില്ല. വാലറ്റത്തിനൊപ്പം ബാറ്റു ചെയ്യുകയും ഫീൽഡർമാരെ പരമാവധി സർക്കിളിനുള്ളിലേക്ക് കൊണ്ടുവരികയും ചെയ്താൽ, ഓരോ ഓവറിലെയും അവസാന രണ്ടു പന്തുകളിൽ ബൗണ്ടറിക്ക് വേണ്ടി ശ്രമിക്കണമെന്ന്. ബുംറയും സിറാജും നന്നായി കളിക്കുന്നുണ്ടായിരുന്നു, ഓരോ ഓവറിലും രണ്ടോ മൂന്നോ പന്തുകൾ നേരിടാൻ അവരെ വിശ്വസിച്ച് അദ്ദേഹം സ്ട്രൈക്ക് നിലനിർത്തുകയായിരുന്നു. ആത്മവിശ്വാസമുണ്ടായിരുന്നെങ്കിൽ അദ്ദേഹം ബൗണ്ടറികൾക്കായി ശ്രമിക്കണമായിരുന്നു” ബാസിത് അലി പറഞ്ഞു.

Latest Stories

ഇത്തവണ ഓണത്തിന് കൈനിറയെ പണം; ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസുമായി ബിവറേജ് കോര്‍പ്പറേഷന്‍

ഈ ഇന്ത്യൻ ടീമിന് ഏഷ്യാ കപ്പ് നേടാൻ കഴിയുമോ?; വിലയിരുത്തലുമായി വീരേന്ദർ സെവാഗ്

കോണ്‍ഗ്രസില്‍ അടിയുറച്ച് നില്‍ക്കുന്നു; ആര്‍എസ്എസ് ഗണഗീതം ആലപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡികെ ശിവകുമാര്‍

“സഞ്ജു പുറത്തിരിക്കും”; ഏഷ്യാ കപ്പിനുള്ള പ്ലെയിംഗ് ഇലവനെ പ്രവചിച്ച് രഹാനെ

'വെറുതെ ഇരിക്കേണ്ടി വന്നെങ്കിലും ഒടുവിൽ ഒട്ടേറെ കാര്യങ്ങൾ എനിക്ക് മനസ്സിലായി'; പെട്ടെന്നുള്ള വിരമിക്കലിന്റെ കാരണം വെളിപ്പെടുത്തി അശ്വിൻ

ഡബിള്‍ ഹോഴ്സ് ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കി; ചെയര്‍മാന്‍ വിനോദ് മഞ്ഞിലയും ഡബിള്‍ ഹോഴ്സ് ബ്രാന്‍ഡ് അംബാസഡര്‍ മമ്ത മോഹന്‍ദാസും ചേര്‍ന്ന് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കി

ഇന്ത്യയിലെ ചില ഭാഗങ്ങളിൽ മഴവില്ലുകൾ അപ്രത്യക്ഷമാകുന്നുവെന്ന് പഠനം

'വി ഡി സതീശൻ മറുപടി പറയണം, എല്ലാം അറിഞ്ഞിട്ടും രാഹുലിന് പദവികൾ നൽകി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുണ്ടെന്ന് എം വി ഗോവിന്ദൻ

യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്ന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന തീരുമാനത്തിൽ പൊലീസ്, ഇര പരാതിയുമായി സമീപിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്ന് തീരുമാനം

ഏഷ്യാ കപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ശ്രേയസിന് മറ്റൊരു തിരിച്ചടി നൽകി ബിസിസിഐ!